കൊച്ചിയിൽ നാലാമത് കാനൻ ഇമേജ് സ്‌ക്വയർ

Posted on: March 1, 2015

Canon-Image-Square-4--cochi

കൊച്ചി : ഡിജിറ്റൽ ഇമേജിംഗ് രംഗത്ത് പ്രമുഖരായ കാനൻ കൊച്ചിയിൽ നാലാമത് കാനൻ ഇമേജ് സ്‌ക്വയർ (സിഐഎസ്) തുറന്നു. കൊച്ചി പരമാര റോഡിലെ നോർത്ത് അവന്യൂവിലെ പുതിയ കാനൻ ഇമേജ് സ്‌ക്വയർ, കാനൻ ഇന്ത്യ ഇമേജ് കമ്യൂണിക്കേഷൻ പ്രോഡക്ട്‌സ് ഗ്രൂപ്പ് സീനിയർ ഡയറക്ടർ ആൻഡ്രൂ കോ ഉദ്ഘാടനം ചെയ്തു. ഇതോടെ കേരളത്തിൽ ഫോട്ടോഗ്രഫി, ഹോം പ്രിന്റിംഗ് സൗകര്യങ്ങൾ നല്കുന്ന ഒൻപത് സിഐഎസ് സ്റ്റോറുകളുണ്ട്.

കാനന്റെ എക്‌സ്‌ക്ല്യൂസീവ് സ്‌റ്റോറാണ് സിഐഎസ്. ഏറ്റവും പുതിയതും മുന്തിയതുമായ കാമറകളും എൻട്രി ലെവൽ ഡിഎസ്എൽആർ കാമറകളും പവർഷോട്ട്, ഇക്‌സസ് സീരിസിലുള്ള പുതിയ കോംപാക്ട് കാമറകളും ഇവിടെ ലഭ്യമാണ്. കൂടാതെ ഫോട്ടോഗ്രഫി അക്‌സസറികളായ ട്രിപ്പോഡ്, ചാർജറുകൾ എന്നിവയും ലഭിക്കും. സ്മാർട്ട് ഫോൺ, ടാബ്‌ലറ്റ്, പെൻഡ്രൈവ്, മെമ്മറി കാർഡ്, സിഡി എന്നിവയിൽനിന്നും പ്രിന്റ് എടുക്കാനും സൗകര്യമുണ്ട്.

പരിശീലനം നേടിയ ജീവനക്കാർ ഉപയോക്താക്കളുടെ ആവശ്യത്തിന് അനുസരിച്ച് ഉത്പന്നങ്ങൾ തെരഞ്ഞെടുക്കുന്നതിന് സഹായിക്കും. കൂടാതെ ഇഎംഐ സൗകര്യം പ്രയോജനപ്പെടുത്തി കാനൻ ഉത്പന്നങ്ങൾ വാങ്ങാനാകും. ഡിഎസ്എൽആർ കാമറ ഉപയോക്താക്കൾക്ക് സൗജന്യ പരിശീലന വർക്ക്‌ഷോപ്പുകളിൽ പങ്കെടുക്കാനും അവസരമുണ്ട്.

കേരളത്തിൽ മൂന്നു സ്‌റ്റോറുകൾ കൂടി ആരംഭിക്കാൻ പരിപാടിയുണ്ടെന്നും കാനൻ ഇന്ത്യ ഇമേജ് കമ്യൂണിക്കേഷൻ പ്രോഡക്ടസ് സീനിയർ ഡയറക്ടർ ആൻഡ്രൂ കോ പറഞ്ഞു. ദക്ഷിണേന്ത്യയിലെ ആകെ വരുമാനത്തിൽ 26 ശതമാനവും കേരളത്തിൽനിന്നാണ്. നിലവിൽ ഇന്ത്യയിലെ 65 നഗരങ്ങളിലായി 130 കാനൻ ഇമേജ് സ്‌ക്വയറുകളാണുള്ളത്. 2015-ൽ ഇരുന്നൂറിൽപരം സിഐഎസ് സ്റ്റോറുകൾ ആരംഭിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.