‘വെഡിംഗ് ബൈ കാനണ്‍’ എന്ന പുതിയ മാസ്മരിക പ്രചാരണവുമായി കാനണ്‍ ഇന്ത്യ

Posted on: June 21, 2021

കൊച്ചി : കേരളം, തമിഴ്നാട്, ആന്ധ്രാ പ്രദേശ്, തെലങ്കാന തുടങ്ങിയ നിര്‍ണായക വിപണികള്‍ക്ക് ആദ്യ ഘട്ടമായി ‘വെഡിംഗ്സ് ബൈ കാനണ്‍’ എന്ന പേരില്‍ കാനണ്‍ ഇന്ത്യ പുതിയൊരു പ്രചാരണം അവതരിപ്പിച്ചു. കാനണ്‍ ഉപയോക്താവായ മമ്മൂട്ടി പ്രചാരണം അനാച്ഛാദനം ചെയ്തു. കല്ല്യാണ ചിത്രങ്ങളോടുള്ള കാനണ്‍ ബ്രാന്‍ഡിന്റെ പ്രതിജ്ഞാബദ്ധതയാണ് പുതിയ ടിവി പരസ്യത്തിലൂടെ ശക്തിപ്പെടുന്നത്. VC Link ഈ പരസ്യത്തിലൂടെ കാനണ്‍ ‘ഇപ്പോള്‍ പിറന്ന ദമ്പതി’മാരിലേക്ക് എത്തിപ്പെടുന്നു.

അവര്‍ അവരുടെ ജീവിതത്തിലെ ഏറ്റവും അവിസ്മരണീയമായ ദിവസങ്ങള്‍ പ്ലാന്‍ ചെയ്യുന്ന വേളയാണിത്. വിവാഹ നിമിഷങ്ങള്‍ പകര്‍ത്തുന്ന ഫോട്ടോഗ്രാഫറുടെ നിര്‍ണായക പങ്ക് കാമ്പെയിന്‍ എടുത്തു കാണിക്കുന്നു. അത്തരം നിമിഷങ്ങളെ അതിന്റെ എല്ലാ മഹത്വത്തിലും പകര്‍ത്താന്‍ കാനണ്‍ വിവാഹ ഫോട്ടോഗ്രാഫര്‍മാരെയും ചലച്ചിത്ര നിര്‍മ്മാതാക്കളെയും ശാക്തീകരിക്കുന്നു.

ലോകമെമ്പാടുമുള്ള പ്രമുഖ ഫോട്ടോഗ്രാഫര്‍മാരും ചലച്ചിത്ര പ്രവര്‍ത്തകരും ഏറ്റവും പുതിയ കാനണ്‍ ഡിജിറ്റല്‍ ക്യാമറകളും ലെന്‍സുകളും ഉപയോഗിക്കുന്നു, അവ കൃത്യമായ ഒപ്റ്റിക്സ്, ഹൈ സ്പീഡ് പ്രോസസിംഗ്, മുന്തിയ എഎഫ് ട്രാക്കിംഗ് കഴിവുകള്‍, അവിശ്വസനീയമായ കുറഞ്ഞ ലൈറ്റ് പ്രകടനം എന്നിവയ്ക്ക് പ്രശംസ നേടിയതാണ്.

സുന്ദരമായ മലകളും ബീച്ചുകളും കായലുകളും നിറഞ്ഞ രാജ്യത്തെ ഏറ്റവും ഡിമാന്‍ഡുള്ള വിവാഹ ഡെസ്റ്റിനേഷനായ കേരളത്തിലാണ് പരസ്യ ചിത്രം പിടിച്ചിരിക്കുന്നത്. ഊര്‍ജ്ജസ്വലമായ സംസ്‌കാരങ്ങളുള്ള വൈവിധ്യമാര്‍ന്ന രാജ്യമാണ് ഇന്ത്യ, വിവാഹങ്ങള്‍ അതിന്റെ പ്രതീകമാണ്; ആഘോഷിക്കാനും പകര്‍ത്താനുമുള്ള നിമിഷങ്ങള്‍. കാനന്‍ ഇന്ത്യയില്‍, ജീവിതകാലം മുഴുവന്‍ അവരുടെ പ്രിയപ്പെട്ട ഓര്‍മ്മകള്‍ സംരക്ഷിക്കാന്‍ ഉപയോക്താക്കളെ പ്രോത്സാഹിപ്പിക്കുന്നതിനും പ്രാപ്തമാക്കുന്നതിനുമാണ് ഞങ്ങളുടെ നിരന്തരമായ ശ്രമമെന്നും ക്യാമറകളുടെയും ലെന്‍സുകളുടെയും ആവാസവ്യവസ്ഥയെ അത്തരം പ്രത്യേക അവസരങ്ങളുടെ വിശദാംശങ്ങള്‍ പകര്‍ത്താനും വിവാഹ ആസൂത്രണത്തോടൊപ്പം ദമ്പതികളുടെ വിശ്വസ്ത പങ്കാളിയാകാനും ഒരുക്കിയിരിക്കുന്നുവെന്നും പ്രമുഖ ഇമേജിംഗ് ബ്രാന്‍ഡുകളിലൊന്ന് എന്ന നിലയില്‍ തങ്ങള്‍ വിവാഹ ഫോട്ടോഗ്രാഫി വ്യവസായത്തെ ശക്തിപ്പെടുത്തുന്നതിനുള്ള ഉത്പന്നങ്ങളും സാങ്കേതിക കണ്ടുപിടിത്തങ്ങളും കൊണ്ടുവരാന്‍ എല്ലായ്പ്പോഴും പരിശ്രമിച്ചിട്ടുണ്ടെന്നും ഉപഭോക്താക്കളെ അവരുടെ നാഴികക്കല്ലായ നിമിഷങ്ങള്‍ പകര്‍ത്താന്‍ പ്രോത്സാഹിപ്പിക്കുന്നതിലൂടെ അവരെ ആനന്ദിപ്പിക്കുന്നത് വരും കാലങ്ങളിലും തുടരുമെന്നും കാനണ്‍ ഇന്ത്യ പ്രസിഡന്റും സിഇഒയുമായ മനാബു യാമസാക്കി പറഞ്ഞു.

ഇന്ത്യന്‍ ഉപഭോക്താക്കളുടെ നിര്‍ണായക നിമിഷങ്ങളില്‍, പ്രത്യേകിച്ച് വിവാഹ വേളയില്‍, ബ്രാന്‍ഡ് പങ്കാളികളാകാന്‍ സാധിച്ചതില്‍ തങ്ങള്‍ക്ക് അഭിമാനമുണ്ടെന്നും ഇന്ത്യന്‍ വിവാഹങ്ങള്‍ക്ക് മറ്റെന്തിനേക്കാളും വിഷ്വല്‍ ഇഫക്റ്റ് ഉണ്ടെന്നും അവ ഊര്‍ജ്ജസ്വലമാണെന്നും വധുവിന്റെയും വരന്റെയും മാത്രമല്ല, രണ്ട് കുടുംബങ്ങളുടെയും ഒത്തുചേരല്‍ കൂടി ആഘോഷിക്കുന്നുവെന്നും കണ്‍സ്യൂമര്‍ സിസ്റ്റംസ് പ്രൊഡക്റ്റ്സ് ആന്‍ഡ് ഇമേജിങ് കമ്യൂണിക്കേഷന്‍ പ്രൊഡക്റ്റ്സ് ഡയറക്ടര്‍ സി.സുകുമാരന്‍ പറഞ്ഞു.

കാനന്റെ മുഴുവന്‍ ക്യാമറ ഇക്കോസിസ്റ്റവും ദമ്പതികള്‍ക്ക് അവരുടെ നാഴികക്കല്ല് പകര്‍ത്താന്‍ അനുയോജ്യമായ വഴക്കവും വൈവിധ്യമാര്‍ന്ന സവിശേഷതകളും പ്രദാനം ചെയ്യുന്ന രീതിയിലാണ് നിര്‍മ്മിച്ചിരിക്കുന്നതെന്നും ഇന്നത്തെ വിവാഹങ്ങള്‍ ആധുനികതയുടെയും പാരമ്പര്യങ്ങളുടെയും സംയോജനമായി മാറുന്നതിനാല്‍, ഉപഭോക്താക്കള്‍ക്ക് അവരുടെ വലിയ ദിവസത്തില്‍ ആഗ്രഹിക്കുന്ന എല്ലാ വിശദാംശങ്ങളും വേണ്ടിവരും, ആ പ്രത്യേക ദിവസത്തിന്റെ ഓര്‍മ്മകള്‍ പകര്‍ത്തുന്നതിന് പിന്നിലുള്ള ഉപകരണങ്ങള്‍ തിരഞ്ഞെടുക്കുന്നതും ഇതില്‍ ഉള്‍പ്പെടുന്നുവെന്നും ഇതാണ് പ്രചാരണത്തിലൂടെ അവതരിപ്പിക്കുന്നതെന്നും വിവാഹം കഴിക്കാന്‍ പോകുന്ന ദമ്പതികള്‍ക്കിടയില്‍ കല്ല്യാണ ഫോട്ടോഗ്രാഫിയെക്കുറിച്ച് അറിവ് പകരാന്‍ പുതിയ പ്രചാരണം സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും സുകുമാന്‍ കൂട്ടിചേര്‍ത്തു.

ദക്ഷിണേന്ത്യ കാനണ്‍ ബിസിനസന്റെ നിര്‍ണായക വിപണികളിലൊന്നാണെന്നും ഈ മേഖലയിലെ മികച്ച വളര്‍ച്ചാ സാധ്യത ബ്രാന്‍ഡ് മുന്‍കൂട്ടി കാണുന്നുവെന്നും കാനണ്‍ ഇന്ത്യയുടെ ബിസിനസിന്റെ 35 മുതല്‍ 40 ശതമാനം വരെ ഈ മേഖലയില്‍ നിന്നാണെന്നും വിപണി പങ്കാളിത്തത്തില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തുന്നുവെന്നും എന്‍ട്രി തലം മുതല്‍ ഫുള്‍ ഫ്രെയിം, മിറര്‍ലെസ് കാമറകള്‍വരെയുള്ള ഉത്പന്നങ്ങള്‍ക്ക് ഡിമാന്‍ഡ് ഉണ്ടെന്നും കേരളത്തിലെ സാന്നിദ്ധ്യത്തെക്കുറിച്ച് പറഞ്ഞാല്‍ ബ്രാന്‍ഡിന് 11 കാനണ്‍ ഇമേജ് സ്‌ക്വയറുകളുണ്ട്. ഇതോടൊപ്പം 11 എന്‍ആര്‍സികളും (നാഷണല്‍ റീട്ടെയില്‍ ചെയിന്‍സ്) 72 മള്‍ട്ടി ബ്രാന്‍ഡ് ഔട്ട്ലെറ്റുകളുമുണ്ട്. ഉപഭോക്താക്കള്‍ക്ക് മികച്ച പിന്തുണ നല്‍കുന്നതിനായി സംസ്ഥാനത്ത് കാനണ്‍ ഇന്ത്യയുടെ സര്‍വീസ് സെന്ററുമുണ്ടെന്നും അദേഹം പറഞ്ഞു.

പരസ്യ ചിത്രത്തിന്റെ ക്രെഡിറ്റുകളും കാസ്റ്റും : ലൈറ്റ്സ് ഓണ്‍ പ്രൊഡക്ഷന്‍ ഹൗസാണ് പരസ്യം ഒരുക്കിയിരിക്കുന്നത്. മലയാളം, തമിഴ് സിനിമകളിലെ പ്രമുഖ താരങ്ങളുണ്ട്. ബൈസിക്കിള്‍ തീവ്സ്, സണ്‍ഡേ ഹോളിഡേ, വിജയ് സൂപ്പറും പൗര്‍ണമിയും തുടങ്ങിയ ഹിറ്റ് മലയാളം ചിത്രങ്ങള്‍ ഒരുക്കിയ ജിസ്മോന്‍ ജോയാണ് സംവിധാനം. പരസ്യ ചിത്രത്തിന് ആത്മാവ് നല്‍കുന്ന സംഗീതം ഒരുക്കിയിരിക്കുന്നത് ഫിലിംഫെയര്‍ അവാര്‍ഡ് ജേതാവായ സംഗീത സംവിധായകന്‍ കൈലാസ് മേനോനാണ്. കാനണ്‍ ഇയോസില്‍ പ്രഗല്‍ഭനും പ്രമുഖ സെലിബ്രിറ്റി ഫാഷന്‍ ഫോട്ടോഗ്രാഫറുമായ റെജി ഭാസ്‌ക്കറാണ് സ്റ്റില്‍ ഫോട്ടോഗ്രാഫര്‍. തമിഴിലും മലയാളത്തിലും പ്രശസ്തയായ മഹിമ നമ്പ്യാരാണ് വധു. ടെലിവിഷന്‍ അവതാരകനും മലയാള നടനുമായ ജിപി എന്ന് അറിയപ്പെടുന്ന ഗോവിന്ദ് പത്മസൂര്യയാണ് വരന്റെ വേഷത്തില്‍.

പകര്‍ച്ചവ്യാധി ഇന്ത്യയിലെ വിവാഹങ്ങളെ കാര്യമായി ബാധിച്ചിരിക്കുകയാണ്. കല്ല്യാണ ആഘോഷങ്ങളെല്ലാം വെട്ടിച്ചുരുക്കിയിട്ടുണ്ടെങ്കിലും ആളുകളുടെ ആഘോഷങ്ങള്‍ക്ക് കുറവൊന്നും വരുത്തിയിട്ടില്ല. വിവാഹത്തിന് ഇത്രം വലിയ ആഘോഷങ്ങള്‍ മറ്റൊരു രാജ്യത്തും ഉണ്ടാകില്ല, സംസ്‌കാര വൈവിധ്യങ്ങളോടെയുള്ള ചടങ്ങുകള്‍ അത്രയ്ക്കു വിപുലമാണ്. ഈ വേളകളില്‍ പകര്‍ത്തുന്ന ചിത്രങ്ങള്‍ പിന്നീട് അവരുടെ ജീവതത്തിലെ അവിസ്മരണീയമായ രംഗങ്ങളായി മാറുന്നു.

ഇയോസ് നവീകരണത്തിലൂടെ മൂന്നു ദശകങ്ങളായി പണിതുയര്‍ത്തിയതാണ് കാനണ്‍ കാമറകളും ലെന്‍സുകളും. സമാനതകളില്ലാത്ത സാധ്യതകളാണ് ഇവ നല്‍കുന്നത്. പകര്‍ത്തുന്ന ഓരോ കല്ല്യാണ ചിത്രവും കലാസൃഷ്ടിയായി മാറുന്നു.

 

TAGS: Canon |