കാനണ്‍ ഇന്ത്യയുടെ ‘പകര്‍ത്തു-ഹൃദ്യ നിമിഷങ്ങള്‍’ പരിപാടിക്ക് ദക്ഷിണേന്ത്യന്‍ നഗരങ്ങളില്‍ തുടക്കമായി

Posted on: December 13, 2021

കൊച്ചി : മികച്ച ഉപഭോക്തൃ അനുഭവം നല്‍കാനും വൈവിധ്യമാര്‍ന്ന കാമറ, ലെന്‍സ് ഉത്പന്നങ്ങളുടെ കരുത്ത് പ്രദര്‍ശിപ്പിക്കാനുമുള്ള ശ്രമത്തിന്റെ ഭാഗമായി കാനണ്‍ കൊച്ചിയിലെ ക്രൗണ്‍ പ്ലാസയില്‍ ‘കാപ്ച്വര്‍-ദി ഹാര്‍ട്ട് ഓഫ് ആക്ഷന്‍’ എന്ന പേരില്‍ രണ്ടു ദിവസത്തെ പരിപാടി സംഘടിപ്പിച്ചു.
കാനന്റെ ഈ പ്രത്യേക പരിപാടിയില്‍ മിറര്‍ലെസ് കാമറകള്‍, സിനിമ കാമറകള്‍, ആര്‍എഫ് ലെന്‍സുകളുടെ ശ്രേണി, ഏറ്റവും പുതിയ ഇഒഎസ് ആര്‍3 കാമറ, വിപ്ലവകരമായ വിര്‍ച്വല്‍ റിയാലിറ്റി ലെന്‍സുകള്‍ തുടങ്ങി വൈവിധ്യമാര്‍ന്ന ഉല്‍പ്പന്നങ്ങള്‍ പ്രദര്‍ശനത്തിനുണ്ടായിരുന്നു. പ്രമുഖ ഫോട്ടോഗ്രാഫര്‍മാരായ റെജി ഭാസ്‌കറും ധനപാലന്‍ അറുമുഖവും പരിപാടിയില്‍ പങ്കെടുത്തു.

ദക്ഷിണേന്ത്യന്‍ വിപണി ഇന്ത്യയിലെ കാനണ്‍ന്റെ വളര്‍ച്ചയില്‍ നിര്‍ണായക പങ്കുവഹിക്കുന്നുവെന്നും വളര്‍ച്ചയുടെ പാതയില്‍ മേഖലയില്‍ കൂടുതല്‍ സാധ്യത കാണുന്നുവെന്നും ഈ പരിപാടിയിലൂടെ തങ്ങളുടെ ഉല്‍പ്പന്നങ്ങളുടെ ശ്രേണി പ്രദര്‍ശിപ്പിക്കുക മാത്രമല്ല, ആകര്‍ഷകമായ അന്തരീക്ഷത്തില്‍ ഉല്‍പ്പന്നങ്ങള്‍ നേരിട്ട് അനുഭവിക്കാന്‍ ഉപഭോക്താക്കളെ അനുവദിക്കുകയും ചെയ്യുന്ന ഒരു ഇവന്റ് സൃഷ്ടിക്കാന്‍ ലക്ഷ്യമിടുന്നു, കഴിഞ്ഞ രണ്ട് വര്‍ഷമായി നമുക്കെല്ലാവര്‍ക്കും നഷ്ടപ്പെട്ട ഒരു വശം. പ്രൊഫഷണല്‍ ഇമേജിംഗ് ഉത്പന്നങ്ങള്‍ വാങ്ങണമെങ്കില്‍ കാര്യമായ നിക്ഷേപം ആവശ്യമാണെന്നും തങ്ങളുടെ ഇഒഎസ് ആര്‍ സിസ്റ്റത്തില്‍ നിരന്തരം സംയോജിപ്പിച്ചിരിക്കുന്ന മികച്ച സാങ്കേതികവിദ്യയും പുതമകളും ഉപഭോക്താക്കള്‍ക്ക് ഉറപ്പാക്കാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നുവെന്നും ആര്‍എഫ്5.2എംഎം എഫ്2.8 എല്‍ ഡ്യുവല്‍ ഫ്ഷ്ഐ എന്ന വിആര്‍ രംഗത്തെ തങ്ങളുടെ പ്രഥമ അവതരണമായ വിര്‍ച്വല്‍ റിയാലിറ്റി ലെന്‍സും പ്രദര്‍ശനത്തിനുണ്ടെന്നും കാനണ്‍ ഇന്ത്യ കണ്‍സ്യൂമര്‍ സിസ്റ്റം പ്രൊഡക്റ്റ്സ് ആന്‍ഡ് ഇമേജിംഗ് കമ്യൂണിക്കേഷന്‍ ബിസിനസ് ഡയറക്ടര്‍ സി. സുകുമാരന്‍ പറഞ്ഞു.

ഇന്ത്യയിലെ നിലവിലെ വിവാഹ കാലത്തിന്റെ മഹത്വം ആഘോഷിക്കുന്നതിനായി, പ്രൊഫഷണലുകള്‍ക്ക് ആഘോഷ ചിത്രങ്ങള്‍ പകര്‍ത്തുന്നതിനായി മണ്ഡപത്തിന്റെയും സ്വീകരണ ചടങ്ങിന്റെയും ഡെമോ സോണുകള്‍ സജ്ജീകരിക്കുന്നതിനൊപ്പം ഹല്‍ദി പോലുള്ള വിവാഹ ചടങ്ങുകള്‍ ഇവിടെ പുനഃസൃഷ്ടിച്ചു. ഇത് മാത്രമല്ല ! ഉപഭോക്തൃ അനുഭവങ്ങളെ ഏറ്റവും പുതിയ ഉയരത്തിലെത്തിക്കുന്നതിന് പ്രൊഫഷണല്‍ ടേബിള്‍ ടെന്നീസ് കളിക്കാരെ ഷൂട്ട് ചെയ്യാന്‍ അവസരം ലഭിക്കുന്ന ഒരു സ്പോര്‍ട്സ് സോണും സിനിമാട്ടോഗ്രാഫര്‍മാര്‍ക്കായി പ്രൊഫഷണല്‍ നര്‍ത്തകര്‍ സല്‍സ, ടാംഗോ നീക്കങ്ങള്‍ അവതരിപ്പിക്കുന്ന ഒരു പ്രത്യേക മേഖലയും ഉണ്ടായിരുന്നു. പ്രൊഫഷണല്‍ ഉള്ളടക്ക സ്രഷ്ടാക്കള്‍ക്ക് കാനണ്‍ന്റെ എളുപ്പത്തില്‍ ഉപയോഗിക്കാവുന്ന വര്‍ക്ക്ഫ്ളോകളുമായി നിലവാരമുള്ള വിആര്‍ ഉള്ളടക്കങ്ങള്‍ സൃഷ്ടിക്കാന്‍ ഒരു സമര്‍പ്പിത വിആര്‍ സോണും സജ്ജീകരിച്ചിരുന്നു.

പങ്കെടുക്കുന്നവരുടെ സുരക്ഷിതത്വം ഉറപ്പു വരുത്തുന്നതിനായി എല്ലാ കോവിഡ്-19 മാനദണ്ഡങ്ങളും പാലിച്ചു. പങ്കെടുക്കുന്നതിന് ഇരട്ട വാക്സിന്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമായിരുന്നു. ഒരു ഡോസ് വാക്സിനെടുത്തവര്‍ 72 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍ടി-പിസിആര്‍ റിപോര്‍ട്ട് നല്‍കണമായിരുന്നു.
2022ന്റെ തുടക്കത്തില്‍ ഇന്ത്യയുടെ ഉത്തര, പശ്ചിമ, കിഴക്ക് മേഖലകളിലും ഈ പരിപാടി സംഘടിപ്പിക്കുവാന്‍ കാനണ്‍ ആലോചിക്കുന്നുണ്ട്.

TAGS: Canon |