ബാങ്ക് ഓഫ് മഹാരാഷ്ട്ര രാഷ്ട്ര ഭാഷ സമ്മേളന്‍

Posted on: March 9, 2023

 

കൊച്ചി: ഔദ്യോഗിക ഭാഷാചരണത്തോടനുബന്ധിച്ച് ബാങ്ക് ഓഫ് മഹാരാഷ്ട്ര രാഷ്ട്ര ഭാഷ സമ്മേളന്‍ സംഘടിപ്പിച്ചു. ബാങ്ക് എം.ഡി. ; എ.എസ് രാജീവിന്റെ നിര്‍ദ്ദേശാനുസരണം തിരുവനന്തപുരത്ത് സംഘടിപ്പിച്ച ചടങ്ങ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എ.ബി.വിജയകുമാര്‍ ഉദ്ഘാടനം ചെയ്തു. എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അഷീഷ് പാണ്ഡെ സംസാരിച്ചു.

ജന. മാനേജര്‍ കെ.രാജേഷ് കുമാര്‍, എറണാകുളം സോണല്‍ മാനേജര്‍ അരുണ്‍ വി., ഡെപ്യൂട്ടി ജന. മാനേജര്‍ ഡോ.രാജേന്ദ്ര ശ്രീവാസ്തവ എന്നിവര്‍ സംബന്ധിച്ചു. ചടങ്ങില്‍ മഹാ കോഷ് മൊബൈല്‍ ആപ്, ഇ-മാഗസിനായ മഹാബാങ്ക് സംവാദ് സരിത്, വാട്‌സ് അപ് ബാങ്കിംഗ് മള്‍ട്ടിപ്പിള്‍ ല്വാംഗ്വേജ് ഫെസിലിറ്റി എന്നിവയ്ക്ക് ബാങ്ക് ഓഫ് മഹാരാഷ്ട തുടക്കമിട്ടു.

ഫോട്ടോ: ബാങ്ക് ഓഫ് മഹാരാഷ്ട്ര രാജ്ഭാഷാ സമ്മേളന്‍ തിരുവനന്തപുരത്ത് സംഘടിപ്പിച്ചപ്പോള്‍ ഔദ്യോഗിക ഭാഷാ ഉദ്യോഗസ്ഥര്‍ക്കൊപ്പം ജന. മാനേജര്‍ കെ.രാജേഷ് കുമാര്‍ , സോണല്‍ മാനേജര്‍ വി. അരുണ്‍, ഡി.ജി.എം. ഡോ.രാജേന്ദ്ര ശ്രീവാസ്തവ എന്നിവര്‍