ടാറ്റാ ടീ പ്രീമിയം ദേശ് കീ ചായ് സ്വാതന്ത്ര്യദിനത്തില്‍ ഇന്ത്യയുടെ സാംസ്‌കാരിക വൈവിധ്യം ആഘോഷമാക്കുന്നു

Posted on: August 13, 2021

കൊച്ചി : ടാറ്റാ ടീ പ്രീമിയം ഇന്ത്യന്‍ കൈത്തൊഴില്‍ വിദഗ്ധരുടെ സമൂഹത്തെ പിന്തുണയ്ക്കുന്നതിനായി സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ദേശ്കാകുല്‍ഹത് എന്ന പേരില്‍ സവിശേഷമായ മണ്‍ചായക്കോപ്പകളുടെ ശേഖരം അവതരിപ്പിക്കുന്നു. ഇന്ത്യയിലെ പ്രാദേശിക കൈത്തൊഴില്‍ വിദഗ്ധരെ സഹായിക്കുന്നതിനുള്ള സ്റ്റാര്‍ട്ടപ് ആയ റെയര്‍ പ്ലാനറ്റുമായുള്ള പങ്കാളിത്തത്തിലാണ് ഈ ആഘോഷം. കരവിരുതാല്‍ ചിത്രപ്പണികള്‍ ചെയ്ത കുല്‍ഹതുകളുടെ വില്പനയിലൂടെ ലഭിക്കുന്ന തുക ഇക്കാലത്ത് ഏറെ പ്രതിസന്ധിയിലായ കൈത്തൊഴില്‍ സമൂഹത്തെ സഹായിക്കുന്നതിനായി ഉപയോഗിക്കും.

ബിഹാറില്‍നിന്നുള്ള മധുബനി, മഹാരാഷ്ട്രയില്‍നിന്നുള്ള വാര്‍ലി, പഞ്ചാബില്‍നിന്നുള്ള ഫുല്‍ക്കാരി, ഒഡീഷയില്‍നിന്നുള്ള പദചിത്ര, യുപിയില്‍നിന്നുള്ള സഞ്ഹി എന്നിങ്ങനെയുള്ള നാടന്‍ കാലരൂപങ്ങളാണ് കുല്‍ഹതില്‍ കൈകള്‍കൊണ്ട് വരച്ചു ചേര്‍ത്തിരിക്കുന്നത്. ഇന്ത്യയിലെ വ്യത്യസ്ത പ്രദേശങ്ങളെ പ്രതിനിധീകരിക്കുന്ന വ്യത്യസ്തമായ 26 കുല്‍ഹത് രൂപകല്പനകളാണ് ദേശ്കാകുല്‍ഹത് ശേഖരത്തിലുള്ളത്. ജനപ്രിയമായ രൂപങ്ങളും ഓരോ പ്രദേശത്തിന്റെയും അടയാളങ്ങളുമാണ് ഓരോ കുല്‍ഹതിലും വരച്ചു ചേര്‍ത്ത് ആഘോഷമാക്കിയിരിക്കുന്നത്. കൈകള്‍ കൊണ്ട് ചിത്രവേലകള്‍ ചെയ്ത കുല്‍ഹതുകള്‍ ഇന്ത്യയുടെ വൈവിധ്യമാര്‍ന്ന സംസ്‌കാരവും സമ്പന്നമായ പാരമ്പര്യവും അവതരിപ്പിക്കുന്നതിനുള്ള സവിശേഷമായ കാന്‍വാസാണ്.

ഈ സവിശേഷമായ ഉദ്യമത്തെക്കുറിച്ച് അവബോധമുണ്ടാക്കുന്നതിനായി വൈവിധ്യമാര്‍ന്ന കാര്യങ്ങള്‍ ഉള്‍പ്പെടുത്തി ടാറ്റ ടീ പ്രീമിയം ബ്രാന്‍ഡ് ഒരു ഡിജിറ്റല്‍ ഫിലിം പുറത്തിറക്കി. ജനപ്രിയ കലാകാരനായ ഗായകന്‍ ഋതുരാജ് മൊഹന്തി പാടിയിരിക്കുന്ന സംഗീത വീഡിയോ ഇന്ത്യയിലെമ്പാടുമുള്ള വര്‍ണാഭമായ ഒരു യാത്രയ്ക്ക് നിങ്ങളെ കൂട്ടിക്കൊണ്ടുപോകും. ഇന്ത്യയിലെ വൈവിധ്യമാര്‍ന്ന കലാരൂപങ്ങളാണ് പ്രാദേശിക കലാകാരന്മാരുടെ കാഴ്ചപ്പാടില്‍ കൈകള്‍കൊണ്ട് ചിത്രപ്പണികള്‍ ചെയ്ത കുല്‍ഹതുകള്‍ക്കുമൊപ്പം അവതരിപ്പിക്കുന്നത്.

ഇന്ത്യന്‍ സംസ്‌കാരത്തിന്റെ ഭാഗമാണ് കുല്‍ഹതുകളെന്നും നാമെല്ലാം കുല്‍ഹതിലെ ചായ ആസ്വദിക്കുന്നവരാണെന്നും ടാറ്റ കണ്‍സ്യൂമര്‍ പ്രൊഡക്ട്‌സ് പായ്‌ക്കേജ്ഡ് ബീവറേജസ് (ഇന്ത്യ ആന്‍ഡ് സൗത്ത് ഏഷ്യ) പ്രസിഡന്റ് പുനീത് ദാസ് പറഞ്ഞു. ഓരോ സംസ്ഥാനത്തിനും അനുയോജ്യമായ രീതിയിലുള്ള പായ്‌ക്കേജിംഗ് അവതരിപ്പിക്കുന്ന ടാറ്റ ടീ പ്രീമിയം -ദേശ് കീ ചായ് പ്രാദേശികമായ കാര്യങ്ങളില്‍ അഭിമാനിക്കുകയും ഇന്ത്യയുടെ പ്രാദേശികമായ വൈവിധ്യം അവതരിപ്പിക്കുകയും ഇന്ത്യയുടെ കലാവൈവിധ്യമുള്ള സമൂഹത്തിന് പിന്തുണ നല്കുകയും ചെയ്തുവരുന്നു.

കുല്‍ഹത് കലാകാരന്മാരുടെ കഴിവുകള്‍ പ്രകടിപ്പിക്കുന്നതിനും വര്‍ണാഭമായ കലാശേഖരം സ്വന്തമാക്കുന്നതിനും പ്രാദേശികമായ കരകൗശലവിദഗ്ധര്‍ക്ക് പിന്തുണ നല്കുന്നതിനും സഹായിക്കുന്നതാണ് ഈ കുല്‍ഹത് ആഘോഷം. കഴിഞ്ഞ വര്‍ഷത്തേതു പോലെതന്നെ ഈ വര്‍ഷവും കരകൗശലവിദഗ്ധരുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനായി ദേശ്കാകുല്‍ഹത് വാങ്ങുമ്പോള്‍ അതിനൊപ്പം ഒരു അധികതുക ഇവരുടെ സമൂഹത്തിന്റെ പിന്തുണയ്ക്കായി നല്കുമെന്ന് അദ്ദേഹം പറഞ്ഞു.

ഈ കാലരൂപങ്ങള്‍ വര്‍ഷങ്ങളായി നമ്മള്‍ കണ്ടുവരുന്നതാണെന്നും ഇവരുടെ കഠിനാദ്ധ്വാനം ഈ ഉത്പന്നങ്ങളെ സവിശേഷമാക്കി മാറ്റുന്നതെന്നും റെയര്‍ പ്ലാനറ്റ് സഹസ്ഥാപകരായ രനോദീപ് സാഹ, വിജയ്കുമാര്‍ എന്നിവര്‍ ചൂണ്ടിക്കാട്ടി. ഈ കഴിവുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനും സാമ്പത്തികമായി പിന്തുണ നല്കുന്നതിനുമാണ് റെയര്‍ പ്ലാനറ്റിന്റെ പ്രധാന ലക്ഷ്യം. ടാറ്റ ടീ പ്രീമിയവുമായി ദേശ്കാകുല്‍ഹതിനായി പങ്കുചേരുന്നതില്‍ ഏറെ സന്തോഷമുണ്ട്. കൂടുതല്‍ ആളുകളിലേയ്ക്ക് എത്തിക്കുന്നതിനും മികച്ച അവബോധം വളര്‍ത്തുന്നതിനും ഇത് സഹായിക്കും. ഈ വ്യവസായരംഗത്തേയ്ക്ക് കൂടുതല്‍ ആളുകളുടെ ശ്രദ്ധ എത്തിക്കുന്നതിനും വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനും ഇത് സഹായിക്കുമെന്നാണ് പ്രതീക്ഷയെന്ന് അവര്‍ പറഞ്ഞു.

കൈകള്‍കൊണ്ട് വരച്ച കുല്‍ഹതുകള്‍ indiakichai.com എന്ന വെബ്‌സൈറ്റില്‍ നിന്ന് വാങ്ങുകയും ഇന്ത്യന്‍ കരകൗശലവിദഗ്ധരെ പിന്തുണയ്ക്കുകയും ചെയ്യാം.

 

TAGS: Tata Tea |