കോവിഡ് 19 വാക്‌സിനേഷന് പിന്തുണ നല്കാനുള്ള അഭ്യര്‍ത്ഥനയുമായി ടാറ്റാ ടീയുടെ ജാഗോ രേ ഉദ്യമം

Posted on: June 22, 2021

കൊച്ചി : സമൂഹത്തില്‍ എല്ലാവര്‍ക്കും കോവിഡ് വാക്‌സിനേഷന്റെ സുരക്ഷ എത്തിക്കുന്നതിനായി ടാറ്റാ ടീ ജാഗോ രേ എന്ന പേരില്‍ പുതിയ പ്രചാരണത്തിന് തുടക്കമിട്ടു. മഹാമാരിയുടെ ഇക്കാലത്ത് എല്ലാവരേയും സഹായിക്കുന്നതിന് പിന്തുണ നല്കണം എന്നതാണ് ഈ പ്രചാരണത്തിന്റെ സന്ദേശം.

കഴിഞ്ഞ വര്‍ഷത്തേ ജാഗോ രേയുടെ തുടര്‍ച്ചയായി കോവിഡ് 19 വാക്‌സിനേഷന് പിന്തുണ ആവശ്യപ്പെട്ടാണ് പുതിയ പ്രചാരണം. വീട്ടുജോലിക്കാര്‍, ഡ്രൈവര്‍മാര്‍, സുരക്ഷാജീവനക്കാര്‍, പൂന്തോട്ടക്കാര്‍ എന്നിങ്ങനെയുള്ള സമൂഹത്തിന് വാക്‌സിനേഷനെക്കുറിച്ച് അറിവ് പകരാനും രജിസ്റ്റര്‍ ചെയ്യുന്നതിന് അവരെ സഹായിക്കുന്നതിനുമാണ് ഈ ഉദ്യമം. വാക്‌സിനേഷനെക്കുറിച്ച് അറിവില്ലാതിരിക്കുക, കോവിഡ് 19-നെക്കുറിച്ചുള്ള തെറ്റിദ്ധാരണകള്‍, സാങ്കേതിക സൗകര്യങ്ങളും ഭാഷയുടെ പ്രശ്‌നങ്ങളും മൂലം രജിസ്‌ട്രേഷന്‍ സാധ്യമാകാതെ വരിക തുടങ്ങിയ പ്രശ്‌നങ്ങള്‍ മറികടക്കുന്നതിന് ഈ പ്രചാരണം സഹായിക്കും.

സാമൂഹികമാധ്യമങ്ങള്‍ വഴിയും മറ്റും വാക്‌സിനേഷന്‍ സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമാക്കുക, വാക്‌സിനേഷന്‍ എടുക്കുന്നതിനായി സന്നദ്ധ സംഘങ്ങളുമായും എന്‍ജിഒകളുമായും സഹകരിക്കുന്നതിന് അവസരം ലഭ്യമാക്കുക തുടങ്ങിയവയാണ് ഈ പ്രചാരണത്തിന്റെ ലക്ഷ്യം. സാമൂഹികാവബോധം സൃഷ്ടിക്കുന്നതിനും സമൂഹത്തില്‍ മാറ്റങ്ങള്‍ ഉണ്ടാക്കുന്നതിനും ടാറ്റ ടീയുടെ ജാഗോ രേ ഉദ്യമം കഴിഞ്ഞ വര്‍ഷങ്ങളിലെല്ലാം മുന്‍പന്തിയിലായിരുന്നു. സമൂഹത്തിലെ ഓരോ കാര്യങ്ങള്‍ക്കുമായി ആളുകള്‍ മുന്നിട്ടിറങ്ങുന്നതിന് ജാഗോ രേ പ്രേരകശക്തിയായിരുന്നുവെന്ന് പായ്‌ക്കേജ്ഡ് ബിവറേജസ് (ഇന്ത്യ& സൗത്ത് ഏഷ്യ) പ്രസിഡന്റ് പുനീത് ദാസ് പറഞ്ഞു. ഇക്കുറി വാക്‌സിനേഷനുവേണ്ടിയാണ് ഈ പ്രചാരണം. എല്ലാവരും സുരക്ഷിതമാകുന്നതുവരെ ആരും സുരക്ഷിതരല്ല എന്ന ബോധം ഉണര്‍ത്താന്‍ ഇത് സഹായിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

കൂടുതല്‍ വിവരങ്ങള്‍ക്കായി www.jaagore.com/issbaarsabkeliye എന്ന വെബ്‌സൈറ്റില്‍ ലോഗിന്‍ ചെയ്യുക.

TAGS: Tata Tea |