മൂന്നില്‍ രണ്ട് പുതിയ മൊബൈല്‍ ഉപഭോക്താക്കളും എയര്‍ടെല്‍ തെരഞ്ഞെടുക്കുന്നുവെന്ന് ട്രായ്

Posted on: June 9, 2021

ന്യൂഡല്‍ഹി : 2020 സെപ്റ്റംബര്‍ മുതല്‍ 2021 ഫെബ്രുവരിവരെയുള്ള കാലയളവില്‍ മൂന്നില്‍ രണ്ട് ഉപഭോക്താക്കളും തെരഞ്ഞെടുത്തത് എയര്‍ടെല്‍ നെറ്റ്വര്‍ക്കാണെന്ന് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ (ട്രായ്) ഡാറ്റ. ഈ കാലയളവില്‍ 25 ദശലക്ഷം വരിക്കാര്‍ പുതിയതായി എയര്‍ടെല്‍ നെറ്റ്വര്‍ക്കിനോട് ചേര്‍ന്നത് ബ്രാന്‍ഡിന്റെ കരുത്ത് തെളിയിക്കുന്നു.

തങ്ങള്‍ക്ക് ഒരേയൊരു മാര്‍ഗനിര്‍ദേശ തത്വമേയുള്ളു, അത് ഉപഭോക്തൃ അഭിനിവേശമാണെന്നും സാധാരണ അവസ്ഥയെ പുനര്‍നിര്‍വചിച്ച പകര്‍ച്ചവ്യാധിയുടെ ഈ കാലയളവില്‍ പോലും ഉപഭോക്താക്കളെ ശ്രദ്ധിക്കുകയും മികച്ച രീതിയില്‍ അവര്‍ക്കുള്ള സേവനങ്ങള്‍ പുതുക്കുകയും ചെയ്ത എയര്‍ടെലിന് അവര്‍ പ്രതിഫലം തിരികെ നല്‍കിയെന്നും ഇന്ന് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ സജീവ മൊബൈല്‍ വരിക്കാരുള്ളത് എയര്‍ടെലിനാണെന്നും ഉപഭോക്താക്കളുടെ മനസ് നിയന്ത്രിക്കുന്നതില്‍ തങ്ങള്‍ മുന്നിലാണെന്ന് വിശ്വസിക്കുന്നുവെന്നും ഭാരതി എയര്‍ടെല്‍ ചീഫ് മാര്‍ക്കറ്റിംഗ് ഓഫീസര്‍ ശാശ്വത് ശര്‍മ പറഞ്ഞു.

5ജി ക്ക് വേണ്ട നെറ്റ്വര്‍ക്ക് എയര്‍ടെല്‍ ഒരുക്കിയിട്ടുണ്ട്. നെറ്റ്വര്‍ക്ക് പ്രകടനത്തിന്റെ കാര്യത്തില്‍ ആഗോള തലത്തിലുള്‍പ്പടെ എല്ലാ സര്‍വേകളിലും എയര്‍ടെല്‍ മികവ് വ്യക്തമായിട്ടുമുള്ളതാണ്. ഇന്ത്യയില്‍ ഏറ്റവും മികച്ച വീഡിയോ, ഗെയിമിങ് അനുഭവം വാഗ്ദാനം ചെയ്യുന്നത് എയര്‍ടെല്‍ മൊബൈല്‍ നെറ്റ്വര്‍ക്കാണ്. ഈ അനുഭവം കൂടുതല്‍ ഉയര്‍ത്തുന്നതിനായി കമ്പനി 355.4 മെഗാഹെര്‍ട്ട്സ് സ്പെക്ട്രം അതികമായി വിന്യസിക്കുന്നുണ്ട്. ഈയിടെ നടന്ന ലേലത്തില്‍ 18,699 കോടി രൂപയ്ക്കാണ് സ്പെക്ട്രം സ്വന്തമാക്കിയത്.

ഉപഭോക്തൃ അനുഭവം ലളിതമാക്കാനും മെച്ചപ്പെടുത്താനുമായി നിരവധിയായ മറ്റ് പരിഹാരങ്ങളും എയര്‍ടെല്‍ അവതരിപ്പിച്ചിട്ടുണ്ട്. എയര്‍ടെല്‍ വൈ-ഫൈ വിളി മുതല്‍ സേഫ് പേ, വണ്‍ എയര്‍ടെല്‍ പ്ലാന്‍ തുടങ്ങിയവയെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു. എയര്‍ടെലിന്റെ ലോകോത്തര ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളായ എയര്‍ടെല്‍ താങ്ക്സ്, വിങ്ക് മ്യൂസിക്ക്, എയര്‍ടെല്‍ എക്സ്ട്രീം തുടങ്ങിയവയെല്ലാം വരിക്കാര്‍ക്ക് ആവശ്യമായ ഡിജിറ്റല്‍ സേവനങ്ങളെത്തിക്കുന്നു.

എയര്‍ടെലിന്റെ ലോകോത്തര നെറ്റ്വര്‍ക്ക് തെരഞ്ഞെടുക്കാനുള്ള ഉപഭോക്താക്കളുടെ താല്‍പര്യം വിളിച്ചോതുന്ന പുതിയ പ്രചരണവും എയര്‍ടെല്‍ അവതരിപ്പിച്ചിട്ടുണ്ട്. തപ്രൂത് ഡെന്‍സുവാണ് പ്രചാരണം തയ്യാറാക്കിയിരിക്കുന്നത്. ഇന്ത്യയില്‍ ടെലികോം തെരഞ്ഞെടുപ്പിന്റെ കാര്യത്തില്‍ മാറ്റത്തിന്റെ കാറ്റ് കാണുന്നുണ്ടെന്നും എയര്‍ടെലിന്റെ എണ്ണം ശ്രദ്ധേയമാണെന്നും പ്രചാരണം ലളിതമായ ഈ സത്യത്തിന്റെ പ്രതിഫലനമാണെന്നും തപ്രൂത് ഡെന്‍സു എക്സിക്യൂട്ടീവ് ക്രിയേറ്റീവ് ഡയറക്ടര്‍ പല്ലവി ചക്രവര്‍ത്തി പറഞ്ഞു.

TAGS: Airtel |