മില്‍മ മലബാര്‍ മേഖലാ യൂണിയന് പുരസ്‌കാരത്തിളക്കം

Posted on: February 15, 2021

കോഴിക്കോട്: മലബാര്‍ മേഖലാക്ഷീരോല്പാദക യൂണിയനിലെ ഏറ്റവും വലിയ ഡയറികളായ പാലക്കാട്, കോഴിക്കോട് ഡെയറികള്‍ക്ക് മികച്ച ഉത്പാദനക്ഷമതയ്ക്കുള്ള പുരസ്‌കാരം. കേരളാ സ്റ്റേറ്റ് പ്രൊഡക്റ്റിവിറ്റി കൗണ്‍സില്‍ ഏര്‍പ്പെടുത്തിട്ടുള്ള എഫ്എസിടി- എംകെകെ നായര്‍ മെമ്മോറിയല്‍ പ്രൊഡക്റ്റിവിറ്റി അവാര്‍ഡ്, 2018-19 വര്‍ഷത്തേയ്ക്കുള്ള പുരസ്‌കാരങ്ങളാണ് ലഭിച്ചിട്ടുള്ളത്.

വന്‍കിട സ്ഥാപനങ്ങളുടെ വിഭാഗത്തില്‍ മില്‍മ, പാലക്കാട് ഡെയറിക്കാണ് ഒന്നാം സമ്മാനം. ഇത് രണ്ടാം തവണയാണ് പാലക്കാട് ഡെയറി ഈ പുരസ്‌കാരത്തിന് അര്‍ഹരാവുന്നത്. 2014-15 വര്‍ഷത്തിലും പാലക്കാട്‌ഡെയറി ഇതേപുരസ്‌കാരം നേടിയിരുന്നു. ഇടത്തരം വലിയ സ്ഥാപനങ്ങളുടെ വിഭാഗത്തില്‍ മില്‍മ, കോഴിക്കോട് ഡെയറി ഒന്നാം സമ്മാനം കരസ്ഥമാക്കി.

TAGS: Milma |