വ്യക്തിശുചിത്വം ഓര്‍മിപ്പിച്ചു സീ കേരളത്തിന്റെ ‘കൊറോണ ബ്രേക്ക്’

Posted on: March 19, 2020

കൊച്ചി: കൊറോണ വ്യാപനം പിടിച്ചു നിര്‍ത്താന്‍ ശ്രമിക്കുന്ന കേരളത്തിന് ഒരു കൈത്താങ്ങായി സീ കേരളത്തിന്റെ ‘കൊറോണ ബ്രേക്ക്’. പരിപാടികള്‍ക്കിടയിലെ പരസ്യങ്ങള്‍ക്ക് തത്ക്കാലം നിയന്ത്രണം നല്‍കി വ്യക്തിശുചിത്വത്തെ കുറിച്ചുള്ള 20 സെക്കന്‍ഡ് ദൈര്‍ഘ്യമുളള ഇടവേള അവതരിപ്പിച്ചിരിക്കുകയാണ് ചാനല്‍. കൈ കഴുകി തിരിച്ചു വരും വരെ സീ കേരളം പ്രേക്ഷകര്‍ക്കായി കാത്തിരിക്കുന്നു. പ്രേക്ഷകരുടെ പിന്തുണ ഈ ക്യാമ്പയിന്‍ ചുരുങ്ങിയ മണിക്കൂറുകള്‍ കൊണ്ട് നേടി.

‘ബ്രേക്ക് ദി കൊറോണ ഔട്‌ബ്രേക്’ എന്നാണ് ക്യാമ്പയിന് ചാനല്‍ പേര് നല്‍കിയിരിക്കുന്നത്. ഇതിലൂടെ വ്യക്തി ശുചിത്വത്തിന്റ പ്രാധാന്യം മനസിലാക്കി കൊടുക്കുക എന്ന ലക്ഷ്യത്തോടൊപ്പം കൊറോണ വൈറസിന്റെ വ്യാപനത്തെ കൂടി തടയിടാനുള്ള കേരളത്തിന്റെ ശ്രമങ്ങളുടെ ഭാഗമാകുകയാണ് സീ കേരളം.

നിലവിലെ സാഹചര്യങ്ങള്‍ക്ക് മുന്‍തുക്കം നല്‍കി അവതരിപ്പിച്ച സീ കേരളത്തിന്റെ 20 സെക്കന്റ് ക്യാമ്പയ്ന്‍ ഇതിനോടകം തന്നെ പ്രേക്ഷകപ്രീതി നേടിക്കഴിഞ്ഞു. ഗായികയും സരിഗമപ റിയാലിറ്റി ഷോ ജഡ്ജുമായ സുജാത മോഹന്‍ , സംഗീത സംവിധായകനായ ഷാന്‍ റഹ്മാന്‍. സുമംഗലി ഭവ സീരിയല്‍ അഭിനേതാവായ ദീപന്‍ മുരളി തുടങ്ങിയവരും കൊറോണ വൈറസിനെ മറികടക്കാനുള്ള മുന്‍കരുതലുകള്‍ പ്രാധാന്യത്തെക്കുറിച്ചു സോഷ്യല്‍ മീഡിയയിലൂടെ വിഡിയോകള്‍ പങ്ക് വെച്ചിരുന്നു.

വൈറസ് വ്യാപനത്തിനെതിരെയുള്ള സോഷ്യല്‍ മീഡിയ ക്യാമ്പയ്നും സീ കേരളം കഴിഞ്ഞ ദിവസങ്ങളിയായി പുറത്തുവിട്ടിരുന്നു. ഏറെ പരിശ്രമിച്ചാണ് കേരളജനത ഈ മഹാമാരിയെ പ്രതിരോധിക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നത്, ആ ശ്രമത്തില്‍ കണ്ണിചേരുകയാണ് ‘ബ്രേക്ക് ദി കൊറോണ ഔട്‌ബ്രേക്’ എന്ന ക്യാമ്പയിനിലൂടെ സീ കേരളം

TAGS: Zee Keralam |