സീ കേരളത്തിന്റെ പുതിയ പ്രോഗ്രാം ‘ലെറ്റ്‌സ് റോക്ക് ആന്‍ റോള്‍’ ഈ ഞായറാഴ്ച മുതല്‍ 9 മണിക്ക്, ആദ്യ എപ്പിസോഡിലെ അതിഥികളെ പരിചയപ്പെടുത്തി സീ കേരളം

Posted on: November 9, 2020

കൊച്ചി: ഏറെ പ്രതീക്ഷയോടെ പ്രേക്ഷകര്‍ കാത്തിരുന്ന ‘ലെറ്റ്‌സ് റോക്ക് ആന്‍ റോള്‍’ ഷോയുടെ ആദ്യ എപ്പിസോഡ് ഈ ഞായറാഴ്ച രാത്രി 9 മണിക്ക് സീ കേരളത്തില്‍ സംപ്രേഷണം ചെയ്യും. പുതുമ നിറഞ്ഞ സംഗീത ഗെയിം ഷോയാണ് ‘ലെറ്റ്‌സ് റോക്ക് ആന്‍ റോള്‍’. ചാനലില്‍ സംപ്രേഷണം ചെയ്യുന്നതിന് മുമ്പുതന്നെ ഷോ ഏറെ പ്രേക്ഷക പിന്തുണ നേടുകയുണ്ടായി. സോഷ്യല്‍ മീഡിയയിലടക്കം നല്ല പ്രതികരണങ്ങള്‍ ഇതിനോടകം തന്നെ ഷോ നേടുകയും ചെയ്തു. സെലിബ്രിറ്റി അവതാരകരായ കല്ലുവും , മാത്തുവും ഒരിടവേളക്ക് ശേഷം തിരിച്ചെത്തുന്നു എന്നതാണ് ഷോയുടെ പ്രധാന ആകര്‍ഷണം. ഒരു മലയാള ടെലിവിഷന്‍ ഗെയിം ഷോയില്‍ ഇതാദ്യമായി വിദേശതാരങ്ങളും മറ്റ് സെലിബ്രിറ്റി അതിഥികളോടൊപ്പം പങ്കെടുക്കും.

ആദ്യ എപ്പിസോഡില്‍ എത്തുന്ന സെലിബ്രിറ്റി അതിഥികളുടെ പുതിയ പ്രോമോ സീ കേരളം അവരുടെ സോഷ്യല്‍ മീഡിയയിലൂടെ പുറത്തിറക്കി. സീ കേരളത്തിലെ ജനപ്രിയ സീരിയല്‍ ആയ ‘നീയും ഞാനും’, ‘സുമംഗലി ഭവ’, ‘പൂക്കാലം വരവായി’ എന്നി സീരിയലുകളിലെ താരങ്ങളാകും വിദേശ അതിഥിക്കൊപ്പം എത്തുക. നടന്മാരായ ഷിജു, റിച്ചാര്‍ഡ്, അരുണ്‍ എന്നിവര്‍ക്കൊപ്പം നായികമാരായ മൃദുല, സോനു, സുസ്മിത എന്നിവരാകും മാത്തുവിനെയും കല്ലുവിന്റെ രസികത്തരങ്ങള്‍ നേരിടാന്‍ ആദ്യ എപ്പിസോഡില്‍ എത്തുക.

ആദ്യ എപ്പിസോഡില്‍ രസകരമായ ഒരു മത്സരവും കാണികള്‍ക്കായി സീ കേരളം ഒരുക്കിയിട്ടുണ്ട്. പ്രേക്ഷകര്‍ക്കായി സീ കേരളം ഒരു സ്വര്‍ണ്ണനാണയ മത്സരവും ഉണ്ടാകും. ആദ്യ എപ്പിസോഡ് കാണുന്ന പ്രേക്ഷകര്‍ക്കാണ് ഈ മത്സരത്തില്‍ പങ്കെടുക്കാന്‍ കഴിയുക. ലോക്ക് ഡൗണിന് ശേഷം ഒട്ടനവധി വിനോദ പരിപാടികള്‍ ഒരുക്കി പ്രേക്ഷകരുടെ പ്രിയ ചാനലായി മാറുകയാണ് സീ കേരളം.

ഷോയുടെ ടൈറ്റില്‍ ഗാനം കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് പുറത്തിറങ്ങിയിരുന്നു. സരിഗമപ കേരളത്തിലൂടെ പ്രശസ്തനായ അശ്വിന്‍ വിജയന്‍ പാടിയ ഗാനത്തിന് ഷാന്‍ റഹ്മാനാണ് ഈണം നല്‍കിയിരിക്കുന്നത്. കല്ലുവും മാത്തുവും ഈ ഗാനത്തില്‍ പാടിയിട്ടുണ്ട്

TAGS: Zee Keralam |