ഉയര്‍ന്നു വരുന്ന കായിക താരങ്ങള്‍ക്കു പിന്തുണയുമായി ബജാജ് അലയന്‍സ് ലൈഫിന്റെ പ്ലാങ്ക് ഫോര്‍ ഇന്ത്യ

Posted on: January 11, 2020


കൊച്ചി : രാജ്യത്തെ മുന്‍നിര ലൈഫ് ഇന്‍ഷൂറന്‍സ് സ്ഥാപനമായ ബജാജ് അലയന്‍സ് ലൈഫ് വളര്‍ന്നു വരുന്ന കായിക താരങ്ങളെ പിന്തുണക്കാനായുള്ള ജനപ്രിയ പരിപാടിയായ പ്ലാങ്ക് ഫോര്‍ ഇന്ത്യ കൂടുതല്‍ വിപുലമായി വീണ്ടും അവതരിപ്പിക്കുന്നു. ഓരോരുത്തരുടേയും ആരോഗ്യ ലക്ഷ്യങ്ങള്‍ യാഥാര്‍ത്ഥ്യമാക്കുകയും ഉയര്‍ന്നു വരുന്ന കായിക താരങ്ങളെ പിന്തുണക്കുകയുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. പുഷ് അപ് ചെയ്യുന്ന രീതിയിലുള്ള പ്ലാങ്ക് പോസില്‍ ചിത്രമെടുത്ത് സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കു വെച്ച് എല്ലാവര്‍ക്കും ഈ പരിപാടിയില്‍ പങ്കാളികളാവാം.

രണ്ടു ലക്ഷ്യങ്ങളാണ് ഈ പരിപാടിയുടെ രണ്ടാം പതിപ്പിലൂടെ ഉദ്ദേശിക്കുന്നത്. ഒന്നാമതായി ഓരോ പ്ലാങ്കിന്റേയും പേരില്‍ കമ്പനി രാജ്യത്തെ ഉയര്‍ന്നു വരുന്ന കായിക താരങ്ങളുടെ പരിശീലനത്തിനായുള്ള സാമ്പത്തിക സംഭാവനകള്‍ നല്‍കും. രണ്ടാമതായി ഈ പരിപാടിയിലൂടെ കൂടുതല്‍ ജനങ്ങളെ ആരോഗ്യവാന്‍മാരായിരിക്കുവാനും തങ്ങളുടെ ആരോഗ്യ ലക്ഷ്യങ്ങള്‍ കൈവരിക്കുവാനും പിന്തുണക്കുവാന്‍ സാധിക്കും. തന്റെ അറുപത്തി രണ്ടാം വയസിലും ഫിറ്റ്നെസ് ബാര്‍ സ്ഥാപിച്ച് അതിന്റെ വീഡിയോകള്‍ വൈറലാക്കിയ ബോളിവുഡ് താരം അനില്‍ കപൂറാണ് പ്ലാങ്ക് ഫോര്‍ ഇന്ത്യയ്ക്ക് സാമൂഹ്യ മാധ്യമങ്ങളിലൂടെ തുടക്കം കുറിച്ചത്. ഈ പരിപാടിക്കു കൂടുതല്‍ ജനപ്രീതി നല്‍കുന്നതിനായുള്ള നിരവധി നടപടികള്‍ക്കൊപ്പം യുട്യൂബ് അടക്കമുളള സാമൂഹ്യ മാധ്യമങ്ങളിലൂടെ ഇതിന്റെ വീഡിയോയും ബജാജ് അലയന്‍സ് ലൈഫ് പുറത്തിറക്കിയിട്ടുണ്ട്.

ജീവിത ലക്ഷ്യങ്ങള്‍ കൈവരിക്കുവാന്‍ മികച്ച ആരോഗ്യം ആവശ്യമാണെന്നാണ് തങ്ങള്‍ വിശ്വസിക്കുന്നതെന്ന് ഇതേക്കുറിച്ചു പ്രതികരിച്ച ബജാജ് അലയന്‍സ് ലൈഫ് ഇന്‍ഷൂറന്‍സ് ചീഫ് മാര്‍ക്കറ്റിങ് ഓഫിസര്‍ ചന്ദ്രമോഹന്‍ മെഹ്ര ചൂണ്ടിക്കാട്ടി. പ്ലാങ്ക് ഫോര്‍ ഇന്ത്യ പരിപാടിയിലൂടെ മികച്ച ആരോഗ്യം കൈവരിക്കുവാന്‍ എല്ലാവരേയും പ്രോല്‍സാഹിപ്പിക്കുവാനാണ് ലക്ഷ്യമിടുന്നത്. ഇതോടൊപ്പം തന്നെ രാജ്യത്തെ വളര്‍ന്നു വരുന്ന കായിക താരങ്ങള്‍ക്കു പിന്തുണ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

ഫോട്ടോയോ വീഡിയോയോ എടുത്ത് ഫെയ്സ് ബുക്ക്, ഇന്‍സ്റ്റാഗ്രം, ട്വിറ്റര്‍, ലിങ്ക്ഡിന്‍ തുടങ്ങിയവയില്‍ പോസ്റ്റ് ചെയ്താണ് ഈ പദ്ധതിയില്‍ പങ്കാളികളാവാനാവുക. ഇതിന് പ്ലാങ്ക് ഫോര്‍ ഇന്ത്യ എന്ന ഹാഷ്ടാഗും ഉപയോഗിക്കണം. ഈ പരിപാടിയുടെ ആദ്യ പതിപ്പ് 2018 സെപ്റ്റംബറിലായിരുന്ന ആരംഭിച്ചത്. 2018 നവംബര്‍ 25-ന് അവസാനിച്ച ഈ പരിപാടി 2353 പേരുടെ പങ്കാളിത്തത്തിലൂടെ ഗിന്നസ് റെക്കോര്‍ഡിനും അര്‍ഹമായിരുന്നു.

TAGS: Bajaj Aiianz |