ബജാജ് അലയന്‍സ് ലൈഫ് ഇന്‍ഷൂറന്‍സും സിന്‍ഡിക്കേറ്റ് ബാങ്കും സഹകരണത്തില്‍

Posted on: August 29, 2019

കൊച്ചി: രാജ്യത്തെ  ലൈഫ് ഇന്‍ഷൂറന്‍സ് കമ്പനിയായ ബജാജ് അലയന്‍സ് ലൈഫിന്റെ പദ്ധതികള്‍ സിന്‍ഡിക്കേറ്റ് ബാങ്കിന്റെ ഉപഭോക്താക്കള്‍ക്കു ലഭ്യമാക്കാവാന്‍ ഇരു സ്ഥാപനങ്ങളും തന്ത്രപരമായ സഹകരണത്തില്‍ ഏര്‍പ്പെട്ടു. ഇതു പ്രകാരം സിന്‍ഡിക്കേറ്റ് ബാങ്കുമായി സഹകരണത്തിലേര്‍പ്പെടുന്ന ബാങ്ക് സ്‌പോണ്‍സര്‍ഷിപ്പില്ലാത്ത ആദ്യ ഇന്‍ഷൂറന്‍സ് കമ്പനിയായി ബജാജ് അലയന്‍സ് മാറി. ബാങ്കിന്റെ നിലവിലുള്ളതും പുതിയതുമായ ഉപഭോക്താക്കള്‍ക്ക് ബജാജ് ലൈഫിന്റെ മൂല്യമേറിയ ഇന്‍ഷൂറന്‍സ് പദ്ധതികള്‍ പ്രയോജനപ്പെടുത്തി സാമ്പത്തിക ആസൂത്രണം നടത്തുവാന്‍ ഇതു സഹായകമാകും. ബാങ്കിന്റെ 4100-ല്‍ ഏറെ ശാഖകളിലൂടെ ഈ സേവനങ്ങള്‍ ലഭിക്കും.

ഉപഭോക്താക്കളുടെ ആവശ്യമനുസരിച്ചുള്ള സേവനങ്ങള്‍ നല്‍കാന്‍ തങ്ങളുടെ സാങ്കേതികവിദ്യാ അധിഷ്ഠിത സൗകര്യങ്ങള്‍ ബാങ്ക് ജീവനക്കാരെ പര്യാപ്തരാക്കുമെന്ന് ഇതേക്കുറിച്ചു പ്രതികരിച്ച ബജാജ് അലയന്‍സ് മാനേജിങ് ഡയറക്ടറും സി.ഇ.ഒ.യുമായ തരുണ്‍ ചുങ് പറഞ്ഞു.

ഉപഭോക്താക്കള്‍ക്ക് ആവശ്യമായ നിക്ഷേപങ്ങളും സംരക്ഷണങ്ങളും നല്‍കാന്‍ തങ്ങളുടെ സാമ്പത്തിക സേവനങ്ങള്‍ വിപുലമാക്കുന്നതിന്റെ ഭാഗമായാണ് ഈ സഹകരണമെന്ന് സിന്‍ഡിക്കേറ്റ് ബാങ്ക് മാനേജിങ് ഡയറക്ടറും സി.ഇ.ഒ.യുമായ മൃത്യൂഞ്ജയ് മഹാപാത്ര ചൂണ്ടിക്കാട്ടി.

TAGS: Bajaj Aiianz |