കല്യാൺ ജൂവലേഴ്‌സ് 317 കിലോ സ്വർണം സമ്മാനമായി നൽകി

Posted on: June 19, 2019

കൊച്ചി : കല്യാൺ ജൂവലേഴ്‌സ് ഏപ്രിലിൽ പ്രഖ്യാപിച്ച 300 കിലോ സ്വർണം സമ്മാന പദ്ധതിയുടെ ഭാഗമായി 317 കിലോ സ്വർണം ഉപയോക്താക്കൾക്ക് വിതരണം ചെയ്തു. ജൂൺ 10 ന് അവസാനിച്ച പ്രചാരണപരിപാടി വൻ വിജയമായിരുന്നതിനാൽ കല്യാൺ ജൂവലേഴ്‌സ് അധികമായി 17 കിലോ സ്വർണംകൂടി ഉപയോക്താക്കൾക്ക് നല്കുകയായിരുന്നു.

300 കിലോ സ്വർണം നല്കുന്ന പ്രചാരണപരിപാടിയുടെ ഭാഗമായി 46 ഭാഗ്യശാലികൾക്ക് ഓരോരുത്തർക്കും 100 സ്വർണനാണയങ്ങൾ വീതം നല്കി. കൂടാതെ ഉപയോക്താക്കൾ ആഭരണങ്ങൾ വാങ്ങുന്നതിന് അനുസരിച്ച് സൗജന്യമായി സ്വർണനാണയങ്ങളും ഉറപ്പുവരുത്തിയിരുന്നു. ഇലക്ട്രോണിക് റാഫിൾ ഉപയോഗിച്ച് നറുക്കെടുപ്പിലൂടെയാണ് ജേതാക്കളെ കണ്ടെത്തിയത്. ഇന്ത്യയിൽനിന്ന് 12 വിജയികളേയും യുഎഇയിൽനിന്ന് 18 പേരേയും ഖത്തറിൽനിന്ന് ഏഴു പേരെയും ഒമാനിൽനിന്ന് അഞ്ചു പേരെയും കുവൈറ്റിൽനിന്ന് നാലുപേരെയുമാണ് സമ്മാനജേതാക്കളായി തെരഞ്ഞെടുത്തത്.

ഏറ്റവും കുറഞ്ഞത് 25,000 രൂപയുടെ ആഭരണങ്ങൾ വാങ്ങുന്നതു മുതൽ സൗജന്യ സ്വർണനാണയങ്ങൾ നേടാൻ അവസരമുണ്ടായിരുന്നു. ഏപ്രിൽ 1 മുതൽ ജൂൺ 10 വരെയുള്ള കാലയളവിൽ സ്വർണം വാങ്ങിയവർക്ക് ഒരു ഗ്രാം, 500 മില്ലിഗ്രാം, 400 മില്ലിഗ്രാം, 100 മില്ലിഗ്രാം എന്നിങ്ങനെയുള്ള സമ്മാനങ്ങളും എല്ലാ ഷോറൂമുകളിൽ നിന്നുമായി വിതരണം ചെയ്തു.

മികച്ച ഷോപ്പിംഗ് അനുഭവത്തിനൊപ്പം ഉപയോക്താക്കൾക്ക് ഓരോ പർച്ചേയ്‌സിനുമൊപ്പം കൂടുതൽ മൂല്യം നല്കുന്ന ഓഫറുകളും പ്രചാരണപരിപാടികളും അവതരിപ്പിക്കാനാണ് കല്യാൺ ജൂവലേഴ്‌സിന് ശ്രമിക്കുന്നതെന്ന് കല്യാൺ ജൂവലേഴ്‌സ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ടി.എസ്. കല്യാണരാമൻ പറഞ്ഞു.