മഞ്ജു വാര്യര്‍ക്ക് പ്രൈഡ് ഓഫ് കേരള പുരസ്‌കാരം

Posted on: April 30, 2019

കൊച്ചി : ലുലു ഫാഷന്‍ വീക്കിന്റെ പ്രൈഡ് ഓഫ് കേരള പുരസ്‌കാരം മഞ്ജുവാര്യര്‍ ഏറ്റുവാങ്ങി. ജീവിതത്തില്‍ ആദ്യമായി ഫാഷന്‍ റാംപില്‍വാക്ക് മഞ്ജുവാര്യര്‍ ചെയ്തു. ലുലു മാളില്‍ നടക്കുന്ന നാലാമത് ഫാഷന്‍ വീക്കിന്റെ ഭാഗമായി ആയിരങ്ങളെ സാക്ഷിയാക്കി സംവിധായകന്‍ കമല്‍ മഞ്ജുവാര്യര്‍ക്ക് പുരസ്‌കാരം സമ്മാനിച്ചു.

മംമ്ത മോഹന്‍ദാസ് സ്റ്റെല്‍ ഐക്കണ്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരത്തിനും കാളിദാസ് ജയറാം യൂത്ത് ഐക്കണ്‍ അവാര്‍ഡുകള്‍ക്ക് അര്‍ഹരായി. തെലുങ്ക് നടന്‍ അലു അര്‍ജുനന്റെ സഹോദരനും നടനുമായ അലു സിരീഷിനെ ചടങ്ങില്‍ പ്രത്യേക ഫാഷന്‍ പുരസ്‌കാരം നല്‍കി ആദരിച്ചു. സിനിമ താരങ്ങളായ ഐശ്വര്യലക്ഷ്മി, രമേഷ് പിഷാരാടി, ലെന, നേഹ സക്‌സേന, സാനീയ ഇയ്യപ്പന്‍, സഞ്ജു ശിവറാം അനീക സുരേന്ദ്രന്‍ , സംഗീത സംവിധായകന്‍ഗോപി സുന്ദര്‍, ഗായിക അഭയ ഹിരണ്‍മായ്, എന്നിവര്‍ ലുലു ഏര്‍പ്പെടുത്തിയ വിവിധ ഫേഷന്‍ അവാര്‍ഡുകള്‍ വിരതരണം ചെയ്തു.

ലുലു ഗ്രൂപ്പ് കമേഴ്‌സ്യല്‍ മാനേജര്‍ സാദിക് കാസിം , ലുലു മാള്‍ ബിസിനസ് ഹെഡ് ഷിബു ഫിലിപ്പ്‌സ്, ലുലു റീട്ടെയ്ല്‍ ജനറല്‍മാനേജര്‍ സുധീഷ് നായര്‍ , ലുലു റീട്ടെയ്ല്‍ ബയിംഗ് ഹെഡ് ദാസ് ദാമോദരന്‍ ലുലു മിഡീയ കോര്‍ഡിനേറ്റര്‍ എന്‍.ബി. സ്വരാജ് എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.