കിച്ചൻ ട്രഷേഴ്‌സ് കറിയരപ്പുകൾ വിപണിയിൽ

Posted on: December 23, 2015

Kitchen-Treasures-Culnery-P

കൊച്ചി : ലോകത്തിലെ ഏറ്റവും വലിയ മൂല്യവർദ്ധിത സുഗന്ധവ്യഞ്ജനങ്ങളുടെ ഉത്പാദകരായ സിന്തൈറ്റ്  കിച്ചൻ ട്രഷേഴ്‌സ് കറിയരപ്പുകൾ വിപണിയിലെത്തിച്ചു. ഇഞ്ചി-വെളുത്തുള്ളി, വാളൻപുളി എന്നിവയടങ്ങിയവയും ഇഞ്ചിയും വെളുത്തുള്ളിയും അടങ്ങിയതുമായ കറിയരപ്പുകളുടെ നിരയായ കിച്ചൻ ട്രഷേഴ്‌സ് കുലീനറി പേസ്റ്റ് നിര സിനിമാതാരം മഞ്ജുവാര്യർ പുറത്തിറക്കി.

മഞ്ജു വാര്യരെ കിച്ചൻ ട്രഷേഴ്‌സിന്റെ ബ്രാൻഡ് അംബാസഡറായി  സിന്തൈറ്റ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ ജോർജ് പോൾ അവതരിപ്പിച്ചു. മഞ്ജുവാര്യർക്ക് എല്ലാ പ്രദേശങ്ങളിലും പ്രായത്തിലും തൊഴിലിലുമുള്ള ആളുകളുമായി പ്രസാദാത്മകമായ ബന്ധം കാത്തുസൂക്ഷിക്കാൻ കഴിഞ്ഞുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അതുകൊണ്ടുതന്നെ കിച്ചൻ ട്രഷേഴ്‌സ് ബ്രാൻഡിന്റെ പ്രതിനിധിയായി തെരഞ്ഞെടുക്കുന്നതിൽ സന്തോഷമുണ്ട്. വ്യക്തിയെന്ന നിലയിൽ ഭക്ഷ്യസുരക്ഷയ്ക്കായി നിലകൊള്ളാൻ മഞ്ജുവിന് കഴിഞ്ഞിട്ടുണ്ട്. കമ്പനിയും അതിന്റെ ഉത്പന്നങ്ങളും ഇത്തരം മൂല്യങ്ങൾക്കുവേണ്ടിത്തന്നെയാണ് നിലകൊള്ളുന്നതെന്നും ജോർജ് പോൾ ചൂണ്ടിക്കാട്ടി.

ഇന്ത്യൻ അടുക്കളകളിൽ പുതിയ വിപ്ലവം സൃഷ്ടിക്കാനും ഷെഫുമാർക്കും പാചകവിദഗ്ധർക്കും ഭക്ഷണപ്രിയർക്കും മികച്ചൊരു അനുഭവം നല്കുവാനും കറിയരപ്പുകൾക്ക് കഴിയുമെന്ന് ഇന്റർഗ്രോ ഫുഡ്‌സ് ആൻഡ് ബിവറേജസ് മാനേജിംഗ് ഡയറക്ടറും സിഇഒുമായ അശോക് മാണി പറഞ്ഞു. ഇഞ്ചി, വെളുത്തുള്ളി, വാളൻപുളി എന്നിങ്ങനെയുള്ള പ്രധാന കറിക്കൂട്ടുകൾ ഉപയോഗിക്കുന്നതിനായി വീടുകളിൽ സ്ത്രീകൾ ഇവയൊക്കെ കഴുകി, തൊലി കളഞ്ഞ്, അരച്ച് സൂക്ഷിക്കുന്നതിന്റെ ബുദ്ധിമുട്ടുകൾ മനസിലാക്കിയാണ് കിച്ചൻ ട്രഷേഴ്‌സ് അരപ്പ് രൂപത്തിൽ ഇവ വിപണിയിൽ ലഭ്യമാക്കുന്നത്. ജീവിതം എളുപ്പമാക്കാനും എന്നാൽ ഗുണമേന്മയിലും പുതുമയിലും യാതൊരു സന്ധിയും ചെയ്യാതെയാണ് ഈ ഉത്പന്നങ്ങൾ വിപണിയിലെത്തിക്കുന്നതെന്ന് അശോക് മാണി പറഞ്ഞു.