ലുലു ഫാഷന്‍ വീക്കിന് ലുലുമാളില്‍ തുടക്കമായി

Posted on: April 25, 2019


കൊച്ചി: ലുലു ഫാഷന്‍ സ്റ്റോര്‍ സംഘടിപ്പിക്കുന്ന ലുലു ഫാഷന്‍ വീക്കിന്റെ നാലാമത് എഡിഷന് ലുലു മാളില്‍ തുടക്കമായി. സിനിമ താരം സണ്ണി വെയ്‌നും മോഡല്‍ തസ് വിര്‍ മുഹമ്മദും ചേര്‍ന്ന് അഞ്ചു ദിവസം നീളുന്ന ഫേഷന്‍ വീക്ക് ഉദ്ഘാടനംചെയ്തു.

ഫാഷന്‍ രംഗത്തെ 50 – ല്‍ പരം മുന്‍നിര ബ്രാന്‍ഡുകളുടെ സ്പ്രിംഗ്, സമ്മര്‍ വസ്ത്രങ്ങളുടെ അപൂര്‍വ്വ ശേഖരങ്ങളാണ് ഈ വര്‍ഷത്തെ ഫാഷന്‍ വീക്കിന്റെ പ്രത്യേകത. ദിവസങ്ങളിലായി 30 എക്‌സ്‌ക്ലൂസീവ് ഫാഷന്‍ ഷോകള്‍, ഫാഷന്‍ ഫോറം , ലുലു ഫാഷന്‍ അവാര്‍ഡുകള്‍ എന്നിവയും ഫാഷന്‍ വീക്ക് 2019 ഒരുക്കിയിട്ടുണ്ട്.

ലോക വസ്ത്ര വിപണിയിലെ പ്രമുഖ ബ്രാന്‍സുകളായ ബ്ലാക്ക്‌ബെറീസ്, ഗ്യാപ് എന്നിവയാണ് പ്രധാന സ്‌പോണ്‍സര്‍മാരെന്നും ലുലു ഗ്രൂപ്പ് ഡയറക്ടര്‍ എം.എ. നിഷാദ് പറഞ്ഞു. ഫാഷന്‍ കൊറിയോഗ്രാഫര്‍ , ഇവന്റ് ഓര്‍ഗനൈസര്‍ എന്നീ മേഖലകളില്‍ 18 വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും അനുഭവസമ്പത്തുമുള്ള പ്രശസ്ത കൊറിയോഗ്രാഫര്‍ ഉത്സവ് ദൊലാഖിയാണ് ലുലു ഫാഷന്‍ വീക്ക് ഷോ ഡയറക്ടര്‍.

26-ന് ലുലു ഫാഷന്‍ വീക്ക് അവതരിപ്പിക്കുന്ന ലുലു ഫാഷന്‍ ഫോറം കൊച്ചി മാരിയറ്റ് ഹോട്ടലില്‍ നടക്കും. ഫാഷന്‍ , ലൈഫ് സ്‌റ്റൈല്‍ മേഖലകളിലെ പ്രഗല്‍ഭര്‍ പങ്കെടുക്കുന്ന ഈ പരിപാടി ഫാഷന്‍ ടെക്‌നോളജി രംഗത്തെ വിദ്യാര്‍ത്ഥികള്‍ക്കൊരു മുതല്‍ക്കൂട്ടാകുമെന്ന് ലുലു ഗ്രൂപ്പ് കമേഴ്‌സല്‍ മാനേജര്‍ സാദിക് കാസിം , ലുലു റീട്ടെയില്‍ ജനറല്‍ മാനേജര്‍ സുധീഷ് നായര്‍ , ലുലു റീട്ടെയില്‍ ബയിംഗ് ഹെഡ് ദാസ് ദാമോദരന്‍ എന്നിവര്‍ പറഞ്ഞു. കൂടാതെ ഫാഷന്‍ , എന്റര്‍ടൈന്മെന്റ് ഇന്റസ്ട്രിയല്‍ മേഖലയിലെ പ്രമുഖരായ വ്യക്തികളെ പ്രൈഡ് ഓഫ് കേരള, സ്റ്റെല്‍ ഐക്കണ്‍ എന്നീ അവാര്‍ഡുകള്‍ നല്‍കി ചടങ്ങില്‍ ആദരിക്കും. ലുലു ഫാഷന്‍ വീക്കിന്റെ ഭാഗമായി ലുലു ഫാഷന്‍ സ്റ്റോറില്‍ ഏറ്റവും പുതിയ സ്പ്രിംഗ് , സമ്മര്‍ വസ്ത്രങ്ങളുടെ പ്രത്യേക വിപ്പനയുണ്ടായിരിക്കും. കൂടാകാതെ അത്യാകര്‍ഷകങ്ങളായ ഓഫറുകള്‍ , ഗിഫ്റ്റ് വൗച്ചറുകള്‍ , മറ്റ് നിരവധി സമ്മാനങ്ങള്‍ എന്നിവ ഉപഭോക്കാക്കളെ കാത്തിരിക്കുന്നു. ഫാഷന്‍ രംഗത്തെ ഏറ്റവും പുതിയ ട്രെന്‍ഡുകള്‍ കേരള ജനതയിലേക്കു എത്തിക്കുകയെന്നതാണ് ലുലു ഫാഷന്‍ വീക്കിന്റെ ലക്ഷ്യമെന്നും എം.എ.നിഷാദ് പറഞ്ഞു.