താജ്മഹൽ തീമിലുള്ള കല്യാൺ ജൂവലേഴ്‌സ് ഷോറൂം ഉദ്ഘാടനം ചെയ്തു

Posted on: November 10, 2015

Kalyan-Jewellers-Taj-Mahal-

കൊച്ചി : ഇരുപതാമത് ഗ്ലോബൽ വില്ലേജിലെ താജ്മഹൽ തീമിലുള്ള ഷോറൂം കല്യാൺ ജൂവലേഴ്‌സ് ബ്രാൻഡ് അംബാസഡറായ മഞ്ജു വാര്യർ ഉദ്ഘാടനം ചെയ്തു. കല്യാൺ ജൂവലേഴ്‌സ് ഓവർസീസ് ഓപറേഷൻസ് ഹെഡ് എൻ. ആർ. വെങ്കട്ടരാമൻ ഉദ്ഘാടനച്ചടങ്ങിൽ സന്നിഹിതനായിരുന്നു.

ഗ്ലോബൽവില്ലേജ് സന്ദർശിക്കുന്ന ആഭരണപ്രേമികൾക്കായി ഏറ്റവും മികച്ച ആഭരണവിദഗ്ധർ തയാറാക്കിയ ആഭരണങ്ങൾ കാഴ്ചവയ്ക്കുന്നതിനും ഉപയോക്താക്കളുടെ അകമഴിഞ്ഞ സ്‌നേഹവും പിന്തുണയും നേടിയെടുക്കുന്നതിനും സാധിച്ചതിൽ അതിയായ സന്തോഷമുണ്ടെന്ന് കല്യാൺ ജൂവലേഴ്‌സ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായി ടി. എസ്. കല്യാണരാമൻ പറഞ്ഞു. ഗ്ലോബൽ വില്ലേജിലെ ചരിത്രപരമായ ആഘോഷത്തിന് തിളക്കം നല്കുന്നതാണ് താജ്മഹലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഗ്ലോബൽ വില്ലേജിലെ പ്രധാന കവാടത്തിനു സമീപമുള്ള കല്യാൺ ജൂവലേഴ്‌സിന്റെ താജ്മഹൽ തീമിലുള്ള കല്യാൺ ജൂവലേഴ്‌സ് ഷോറൂം പ്രധാന ആകർഷണമാണ്. താജ്മഹൽ തീമിലുള്ള ഷോറൂമിൽ അഞ്ച് ദശലക്ഷം സന്ദർശകർ എത്തുമെന്നാണ് കണക്കാക്കിയിരിക്കുന്നത്. ഈ വർഷത്തെ ഗ്ലോബൽ വില്ലേജ് ആഘോഷങ്ങൾ 2016 ഏപ്രിൽ 9 വരെ നീണ്ടുനിൽക്കും.