May 2024
കല്യാൺ ജുവല്ലേഴ്‌സ് ഖത്തറിൽ 7 ഷോറൂമുകൾ തുറക്കുന്നു
Posted on: March 14, 2016
ദോഹ : കല്യാൺ ജുവല്ലേഴ്‌സ് ഈ മാസം ഖത്തറിൽ ഒരേ ദിവസം ഏഴ് ഷോറൂമുകൾ തുറക്കും. കല്യാൺ ജുവല്ലേഴ്‌സ് ഗ്ലോബൽ അംബാസഡർ അമിതാബ് ബച്ചൻ ഷോറൂമുകൾ ഉദ്ഘാടനം ചെയ്യും. മറ്റ് ബ്രാൻഡ് അംബാസഡർമാരായ നാഗാർജുന, പ്രഭു, മഞ്ജു വാര്യർ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരിക്കും. നടപ്പുവർഷം പകുതിയോടെ 100 ഷോറൂമുകൾ തുറക്കുകയാണ് ലക്ഷ്യമെന്ന് കല്യാൺ ജുവല്ലേഴ്‌സ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ടി. എസ്. കല്യാണരാമൻ പറഞ്ഞു.
കഴിഞ്ഞ രണ്ട് വർഷത്തിനുളളിൽ ഇന്ത്യയിലും ജിസിസി രാജ്യങ്ങളിലുമായി 40 ഷോറൂമുകളാണ് ആരംഭിച്ചത്. ഇപ്പോൾ 87 ഷോറൂമുകളാണ് കല്യാൺ ജുവല്ലേഴ്‌സിനുള്ളത്. ഗ്രൂപ്പിന്റെ ടേണോവറിൽ 40 ശതമാനം ജിസിസി രാജ്യങ്ങളിൽ നിന്ന് നേടണമെന്നാണ് ലക്ഷ്യമിടുന്നത്. ഇരട്ടയക്ക വളർച്ച നിലനിർത്താൻ കല്യാൺ ജുവല്ലേഴ്‌സിന് കഴിഞ്ഞിട്ടുണ്ടെന്ന് അദേഹം പറഞ്ഞു.
TAGS: Amitabh Bachchan | Fashion Jewellery | Kalyan Jewellers | Manju Warrier | Nagarjuna | Prabhu Ganesan | T S Kalyanaraman |
ട്രാന്സിപ്മെന്റ് തുറമുഖമായി പ്രവര്‍ത്തിക്കാന്‍ വിഴിഞ്ഞത്തിന് അനുമതി
യുഎഇയുമായുള്ള ഇന്ത്യയുടെ വ്യാപാര ഇടപാട് 15 ശതമാനം വര്‍ധിച്ചു
നിഫ്റ്റി നെക്സ്റ്റ് 50 ഇന്‍ഡക്സിലെ ഡെറിവേറ്റീവിന് ഏപ്രില്‍ 24 മുതല്‍ തുടക്കം
മ്യൂച്വല്‍ ഫണ്ട് ആസ്തിയില്‍ റെക്കോര്‍ഡ് വര്‍ധന
മൂന്നാര്‍ പുഷ്പമേളയ്ക്ക് തുടക്കമായി
കണ്ടംകുളത്തി വൈദ്യശാലയുടെ പുതിയ കോര്‍പറേറ്റ് ഓഫീസ് ഉദ്ഘാടനം മെയ് 6ന്
സംസ്ഥാനത്ത് 22 ലക്ഷം 5 ജി വരിക്കാരുമായി എയര്‍ടെല്‍
കെബിസി ഗ്ലോബല്‍ ഓഹരികള്‍ കരസ്ഥമാക്കി മിനര്‍വ വെഞ്ച്വേഴ്സ് ഫണ്ട്
പങ്കാളിത്ത ഉത്പ്പന്നങ്ങള്‍ക്ക് 1383 കോടി ബോണസ് പ്രഖ്യാപിച്ച് ബജാജ് അലയന്‍സ് ലൈഫ്