അമൃത ഇൻസ്റ്റിറ്റ്യൂട്ടിൽ അയോട്ടിക് ഡിസക്ഷന്‍ ശസ്ത്രക്രിയ നടത്തി

Posted on: January 22, 2019

കൊച്ചി : അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ പ്രവേശിപ്പിക്കപ്പെട്ട നാലു രോഗികള്‍ക്ക് ടൈപ്പ് എ അയോട്ടിക് ഡിസക്ഷന്‍ ശസ്ത്രക്രിയ നടത്തി. ഹൃദയത്തിന്‍ നിന്നു പുറപ്പെടുന്ന മറ്റെല്ലാ രക്തക്കുഴലുകളുടെയും സിരാകേന്ദ്രവും ഏറ്റവും വലിയ ധമനിയുമായ അയോട്ടയുടെ ഭിത്തിയിലുണ്ടാകുന്ന വിടവാണ് അയോട്ടിക് ഡിസക്ഷന്‍.

കാര്‍ഡിയോ വാസ്‌ക്യുലാര്‍ ആന്‍ഡ് തൊറാസിക് സര്‍ജറി അസോസിയേറ്റ് പ്രഫസര്‍മാരായ ഡോ. കിരണ്‍ ഗോപാല്‍, ഡോ. രാജേഷ് ജോസ്, ഹെഡ് ഓഫ് ദ ഡിപ്പാര്‍ട്ട്‌മെന്റായ പ്രഫസര്‍ ഡോ. മുകുന്ദന്‍, ഹെഡ് ഓഫ് ദ ഡിപ്പാര്‍ട്ട്‌മെന്റ് കാര്‍ഡിയാക് ആന്‍ഡ് അനസ്‌തേഷ്യ പ്രഫസര്‍ ഡോ. അവീക് ജയന്ത് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ നടന്നത്.