കണക്ടഡ് കൂളറുകള്‍ : കൊക്ക കോള – വോഡഫോണ്‍ ഐഡിയയുമായും ഇബെസ്റ്റ് ഐ ഒ ടിയുമായും ധാരണ

Posted on: October 25, 2018

കൊച്ചി : കൊക്ക കോള കണക്ടഡ് കൂളറുകള്‍ അവതരിപ്പിക്കാനായി വോഡഫോണ്‍ ഐഡിയ ബിസിനസ് സര്‍വീസസുമായും, ഇബെസ്റ്റ് ഐ ഒ ടിയുമായും സഹകരിക്കും. വോഡഫോണ്‍ സൂപ്പര്‍ഐ ഒ ടി സംവിധാനം ഉപയോഗിച്ച് കണക്ട് കൂളറുകളുടെ കൈകാര്യം ചെയ്യല്‍, ആപ്ലിക്കേഷന്‍, കണക്ടിവിറ്റി, സേവന സംവിധാനം, പിന്തുണ, സുരക്ഷ എന്നിവയാവും കണക്ടഡ് കൂളറുകള്‍ക്കു ലഭ്യമാക്കുക. കൊക്ക കോളയുടെ പങ്കാളികള്‍ക്ക് വില്‍പ്പന, ട്രാക്കിംഗ്, ഉപയോഗ രീതി നിരീക്ഷിക്കല്‍, സ്ഥലങ്ങള്‍ ഏതെന്നു തിരിച്ചറിയല്‍ എന്നിവയെല്ലാം കൈകാര്യം ചെയ്യാന്‍ ഈ സാങ്കേതികവിദ്യ സൗകര്യമൊരുക്കും.

ഉപഭോക്താക്കളുടെ കാഴ്ചപ്പാടുകള്‍ മനസിലാക്കി കൂടുതല്‍ മെച്ചപ്പെട്ട സേവനങ്ങള്‍ നല്‍കുകയാണെന്ന് ഈ സഹകരണത്തെക്കുറിച്ചു പ്രതികരിക്കവെ കൊക്ക കോള ഇന്ത്യാ സൗത്ത് വെസ്റ്റ് ഏഷ്യാ ചീഫ് ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ സഞ്ജയ് റാവല്‍ ചൂണ്ടിക്കാട്ടി.

കൊക്ക കോളയ്ക്ക് ആവശ്യമായ വിവരങ്ങള്‍ ലഭ്യമാക്കാന്‍ തങ്ങളുടെ സംവിധാനത്തിനു സാധ്യമാകുമെന്നുറപ്പുണ്ടെന്ന് ഇബെസ്റ്റ് ഐ ഒ ടിയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ കരണ്‍ ബക്ഷി പറഞ്ഞു.

TAGS: Coco Cola | Idea | Vodefone |