ഓണം ഓഫറുകളുമായി ഹയർ

Posted on: August 19, 2018

കൊച്ചി : ഗൃഹോപകരണ, ഇലക്ട്രോണിക്‌സ് ബ്രാൻഡായ ഹയർ ഓണത്തോടനുബന്ധിച്ച് നിരവധി ഓഫറുകൾ പ്രഖ്യാപിച്ചു. ടെലിവിഷൻ, റഫ്രിജറേറ്റർ, മൈക്രോവേവ്, എയർ കണ്ടീഷണർ, വാഷിംഗ് മെഷീൻ, ഡീപ് ഫ്രീസർ, വാട്ടർ ഹീറ്റർ എന്നിവയ്ക്കാണ് ആകർഷകമായ ഓഫറുകൾ പ്രഖ്യാപിച്ചത്. കൂടാതെ ഓണക്കാലത്ത് ഹയർ ഗൃഹോപകരണങ്ങളുടെ വിപുലമായ ശ്രേണി തന്നെ ഒരുക്കിയിട്ടുണ്ട്.

മുപ്പത്തിരണ്ട് ഇഞ്ചും അതിന് മുകളിലേക്കുമുള്ള ടെലിവിഷനുകൾക്ക് മൂന്ന് വർഷ വാറണ്ടിയും വാഷിംഗ് മെഷീൻ, റഫ്രിജറേറ്റർ, എയർകണ്ടീഷണറുകൾ എന്നിവയുടെ തെരഞ്ഞെടുക്കപ്പെട്ട മോഡലുകൾക്ക് ലൈഫ്‌ടൈം വാറണ്ടിയും ഹയർ പ്രഖ്യാപിച്ചു. നിശ്ചിത ഉത്പന്നങ്ങൾക്ക് എക്‌സ്‌ചേഞ്ച് ഓഫറും ഹയർ പ്രഖ്യാപിച്ചിട്ടുണ്ട്. ഉപഭോക്താക്കൾക്ക് ഇഷ്ടപ്പെട്ട ഗൃഹോപകരണങ്ങൾ തെരഞ്ഞെടുക്കാൻ ലളിതമായ ഫിനാൻസ് സൗകര്യവും ഹയർ ഏർപ്പെടുത്തിയിട്ടുണ്ട്.

ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്യുന്ന മലയാളി ഹൗസ് സീസൺ ഒന്നിൽ അസോസിയേറ്റ് സ്‌പോൺസർ ആയും ഹയർ സഹകരിക്കുന്നുണ്ട്. ഈ പങ്കാളിത്തത്തിലൂടെ കേരളത്തിലെ ഉപഭോക്താക്കളുമായി കൂടുതൽ അടുത്ത് നിൽക്കാനുള്ള ശ്രമങ്ങളാണ് ഹയർ നടത്തുന്നത്.

ദക്ഷിണേന്ത്യ പ്രധാന വിപണികളിൽ ഒാണം വിൽപ്പനയിലും കമ്പനിയുടെ വളർച്ചയിലും മികച്ച സംഭാവനയാണ് ദക്ഷിണേന്ത്യൻ വിപണികൾ നൽകുന്നതെന്നും ഹയർ അപ്ലയൻസസ് ഇന്ത്യ പ്രസിഡണ്ട് എറിക് ബ്രഗാൻസ അഭിപ്രായപ്പെട്ടു. ഉപഭോക്താക്കൾ ഞങ്ങളിൽ അർപ്പിച്ച വിശ്വാസത്തിന് ഈ ഓണക്കാലത്ത് പരമാവധി ഓഫറുകൾ നൽകുക എന്നതാണ് കമ്പനിയുടെ ലക്ഷ്യമെന്ന് അദേഹം പറഞ്ഞു.