ഓണത്തിന് പ്രത്യേക ഓഫറുമായി ഹായെര്‍

Posted on: August 22, 2020

കൊച്ചി: ഓണത്തെ വരവേല്‍ക്കാന്‍ കാഷ്ബാക്ക് ഓഫറുകളും അധിക വാറന്റിയുമായി ഇലക്ട്രോണിക്‌സ്-ഗൃഹോപകരണ കമ്പനിയായ ഹായെര്‍. പലിശരഹിത ഇ.എം.ഐ. സ്‌കീമുകളും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്.

എയര്‍ കണ്ടീഷണര്‍, വാഷിംഗ് മെഷീന്‍, റഫ്രിജറേറ്റര്‍, ടി.വി., മൈക്രോവേവ് ഒവന്‍ എന്നിവയിലെ വിപുലമായ ശ്രേണി, വിവിധ ഓഫറുകളോടെ ഉപഭോക്താക്കള്‍ക്ക് സ്വന്തമാക്കാം. ഓഗസ്റ്റ് 22 മുതല്‍ സെപ്റ്റംബര്‍ 30 വരെയാണ് ഓഫറുകള്‍.

പ്രമുഖ ബാങ്കുകളുടെ ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ക്കും ഓഫറുകള്‍ ലഭ്യമാകും. എച്ച്.ഡി.എഫ്.സി. ബാങ്ക്, ഐ.സി.ഐ.സി.ഐ. ബാങ്ക്, കൊട്ടക്, യെസ് ബാങ്ക്, സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡ് ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, ഫെഡറല്‍ ബാങ്ക് തുടങ്ങിയ പ്രമുഖ ബാങ്കുകളുടെ ക്രെഡിറ്റ് കാര്‍ഡ് വഴിയുള്ള പര്‍ച്ചേസിന് സീറോ ഡൗണ്‍ പേമെന്റ്, പലിശരഹിത ഇ.എം.ഐ. സ്‌കീം എന്നിവയ്ക്കു പുറമെ 10 ശതമാനം കാഷ് ബാക്ക് ഓഫറുമുണ്ട്.

ഉത്പന്നങ്ങള്‍ക്ക് അധിക വാറന്റിയും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. ബജാജ്, എച്ച്.ഡി.ബി.എഫ്.എസ്., ഐ.ഡി.എഫ്.സി. ഫസ്റ്റ്, എച്ച്.ഡി.എഫ്.സി. എന്നിവയുമായി സഹകരിച്ച് വായ്പാ സൗകര്യമൊരുക്കിയിട്ടുണ്ട്. പാന്‍ലാബിന്റെ പങ്കാളിത്തത്തോടെയുള്ള സ്‌കീമും ഉണ്ട്.

ഹായെറിന്റെ വളര്‍ച്ചയില്‍ കേരള വിപണി വലിയ പങ്കുവഹിക്കുന്നുണ്ടെന്നും പകര്‍ച്ചവ്യാധി കാരണം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും ഓണാഘോഷ വേളയില്‍ വിപണി വലിയ ഉണര്‍വു പ്രകടിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഹായെര്‍ അപ്ലയന്‍സസ് ഇന്ത്യ പ്രസിഡന്റ് എറിക് ബ്രാഗന്‍സ പറഞ്ഞു.