കോൾഡ് സ്റ്റോൺ ക്രീമറി ഔട്ട് ലെറ്റ് പനമ്പിള്ളി നഗറിൽ

Posted on: February 17, 2018

കൊച്ചി : ലുലു ഗ്രൂപ്പിന്റെ ഭാഗമായ ടേബ്ൾസ് കോൾഡ് സ്റ്റോൺ ക്രീമറിയുടെ കൊച്ചിയിലെ രണ്ടാമത് ഔട്ട്‌ലെറ്റ് പനമ്പിള്ളി നഗറിൽ തുറന്നു. ഇതോടെ കോൾഡ് സ്റ്റോൺ ക്രീമറിക്ക് രാജ്യത്ത് 13 ഔട്ട്‌ലെറ്റുകളായി. യു എസിലെ കാഹള ബ്രാൻഡ്‌സുമായി സഹകരിച്ചാണ് സൂപ്പർ പ്രീമിയം ഐസ്‌ക്രീം ബ്രാൻഡ് ഇന്ത്യയിൽ എത്തിച്ചത്.

മികച്ച ഗുണമേന്മയുള്ള ചേരുവകൾ മാത്രം ചേർത്ത് ദിവസേന തയാറാക്കുന്ന തികച്ചും ഫ്രഷ് ഐസ്‌ക്രീമുകളാണ് ഇവിടെ ലഭിക്കുക. നന്നായി തണുത്തുറഞ്ഞ ഗ്രാനൈറ്റ് കല്ലുകളിലാണ് ഐസ്‌ക്രീം കലാപരമായി സംയോജിപ്പിക്കുന്നത്. കോൾഡ് സ്റ്റോൺ നിർമിതികൾ കൂടാതെ തനതായ രുചിയിലുള്ള ഐസ്‌ക്രീം കേക്ക്, ഷേക്ക്, സ്മൂത്തീസ്, സോർബറ്റ്‌സ് എന്നിവയും കോൾഡ് സ്റ്റോൺ ക്രീമറിയിൽ ലഭ്യമാകും.

രുചി, മേന്മ, ഗുണം എന്നിവയിൽ രാജ്യത്തെ ഒന്നാം സ്ഥാനക്കാരാണ് കോൾഡ് സ്റ്റോൺ ക്രീമറി. സാമൂഹ്യ പ്രതിബദ്ധത പദ്ധതിയുടെ ഭാഗമായി കോൾഡ് സ്റ്റോൺ ക്രീമറി മെയ്ക് എ വിഷ് ഫൌണ്ടേഷനുമായി സഹകരിക്കുന്നുണ്ട്. ഓരോ കോൾഡ് സ്റ്റോൺ ഐസ്‌ക്രീം വിൽക്കുമ്പോഴും ഒരു നിശ്ചിത ശതമാനം ഫൗണ്ടേഷൻ പ്രവർത്തനങ്ങൾക്കായി നൽകി വരുന്നു.

കേരളത്തിൽ കോൾഡ് സ്റ്റോൺ ക്രീമറി സേവനങ്ങൾ വിപുലപ്പെടുത്തുന്നതിൽ സന്തോഷമുണ്ടെന്ന് ടേബിൾസ് മാനേജിംഗ് ഡയറക്ടർ അദീബ് അഹമ്മദ് പറഞ്ഞു. നഗരത്തിലെ ഐസ്‌ക്രീം ആരാധകർക്ക് മികച്ച രുചിക്കൂട്ടുകൾ സമ്മാനിക്കാൻ പുതിയ ഔട്ട് ലെറ്റിന് കഴിയുമെന്ന് അദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.