ഗോദ്‌റെജ് ഇന്റീരിയോയുടെ ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സ്റ്റോർ കൊച്ചിയിൽ

Posted on: September 30, 2017

കൊച്ചി : ഗോദ്‌റെജ് ഇന്റീരിയോ ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സ്റ്റോർ കൊച്ചിയിൽ തുറന്നു. 10000 ചതുരശ്ര അടിയാണ് ഷോറൂമിന്റെ വിസ്തീർണമാണ്. കൊച്ചിയിൽ കുണ്ടന്നൂർ ജംഗ്ഷന് സമീപം വൈറ്റില അരൂർ ബൈപാസിലാണ് ഗോദ്‌റെജ് ഇന്റീരിയോ ഷോറൂം. സിനിമതാരം മുകേഷ് ഷോറൂമിന്റെ ഉദ്ഘാടനം നിർവഹിച്ചു. ഹോം ഫർണീച്ചർ, മാട്രസ്, കിച്ചൺ, ഓഫീസ് ഫർണീച്ചർ, സേ്ഫുകൾ എന്നിവയുടെ വിപുലമായ നിരയാണ് പുതിയ ഷോറൂമിലുള്ളത്.

ഗോദ്‌റെജ് ഇന്റീരിയോയുടെ ആകെ വരുമാനത്തിന്റെ 20 ശതമാനം സംഭാവന ചെയ്യുന്നത് ദക്ഷിണേന്ത്യയാണ്. ഫർണ്ണീച്ചർ, കിച്ചൺ, മാട്രസ് എന്നിവ ഉൾക്കൊള്ളുന്ന ഗോദ്‌റെജ് ഇന്റീരിയോയുടെ 20 എക്‌സ്‌ക്ലുസീവ് ഔട്ട്‌ലറ്റുകളാണ് ദക്ഷിണേന്ത്യയിൽ ഉള്ളത്.

ഏറ്റവും മികച്ച ഡിസൈനും ഉപഭോക്തൃ കേന്ദ്രീകൃതമായ സാങ്കേതിക വിദ്യയും നൽകുന്നത് തുടരുമെന്ന് ഗോദ്‌റെജ് ഇന്റീരിയോ ഡിവിഷൻ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ അനിൽ മാഥൂർ പറഞ്ഞു. നടപ്പ് സാമ്പത്തിക വർഷം തുറക്കുന്ന ഇരുപത്തിയൊമ്പതാമത് സ്റ്റോറാണ് കൊച്ചിയിലേത്. കേരളത്തിലുടനീളം 5 എക്‌സ്‌ക്ലുസീവ് ഷോറൂമുകൾ തുടങ്ങാനും പദ്ധതിയുണ്ടെന്ന് അനിൽ മാഥൂർ പറഞ്ഞു.

TAGS: Godrej Interio |