May 2024
ഗ്രന്റ്ഫോസ് ഫോട്ടോഗ്രാഫി മത്സരം നടത്തുന്നു
Posted on: November 7, 2016
കൊച്ചി : ഗ്രന്റ്ഫോസ് ഇന്ത്യ ബീയിങ് എഫിഷ്യന്റ് ഫോട്ടോഗ്രാഫി മത്സരം സംഘടിപ്പിക്കുന്നു. ഊർജവും ജലവും സംരക്ഷിക്കുന്നതിന്റെ പ്രാധാന്യം എടുത്തുകാട്ടുന്ന ഫോട്ടോഗ്രാഫുകൾ ഗ്രന്റ്ഫോസ് ഇന്ത്യ മത്സരത്തിനായി ക്ഷണിക്കുന്നു. ഗ്രന്റ്ഫോസിന്റെ ഫേസ്ബുക്കിലെ ഏക് ബൂന്ത് പാനി, ഐ സേവ് എനർജി എന്നീ വെബ്സൈറ്റുകളിലൂടെയാണ് ഫോട്ടോഗ്രാഫി മത്സരം സംഘടിപ്പിക്കുന്നത്.
ഫോട്ടോകൾ # Being Efficient എന്ന ഹാഷ്ടാഗിൽ www.facebook.com/EkboondhPani, ww.facebook.com/ISaveEnergy/ എന്നീ പേജുകളിലാണ് പോസ്റ്റ് ചേയ്യേണ്ടത്. ഒരാൾക്ക് ഒന്നിൽ കൂടുതൽ ഫോട്ടോകൾ അയക്കാവുന്നതാണ്. ഊർജവും ജലവുമായി ബന്ധപ്പെട്ട് മറ്റുള്ളവർക്ക് പ്രചോദനമാവുന്ന ഒറിജനൽ ഫോട്ടോകളാണ് അയക്കേണ്ടതാണ്.
എൻട്രികൾ അയ്ക്കാനുള്ള അവസാന തീയതി നവംബർ 24 ആണ്. തെഞ്ഞെടുക്കപ്പെടുന്ന മികച്ച ഫോട്ടോഗ്രാഫുകൾ നവംബർ 25 മുതൽ 31 വരെയുള്ള തീയതികളിൽ ഫേസ്ബുക്ക് പേജുകളിൽ പോസ്റ്റ് ചെയ്യും. ഡിസംബർ 5 ന് മത്സരഫലം പ്രസിദ്ധീകരിക്കും.
ഐപാഡ് മിനി 2, സോണി സ്മാർട് വാച്ച്, സോണി ഡിജിറ്റൽ മ്യൂസിക് പ്ലേയർ എന്നിവയാണ് വിജയികൾക്കുള്ള യഥാക്രമം ഒന്നും രണ്ടും മൂന്നും സമ്മാനങ്ങൾ. മറ്റ് 6 ഫോട്ടോഗ്രാഫുകൾക്ക് കൂടി ആകർഷകമായ സമാശ്വാസ സമ്മാനങ്ങൾ ലഭിക്കുമെന്ന് ഗ്രന്റ്ഫോസ് ഇന്ത്യ ഹെഡ് (പബ്ലിക് അഫയേഴ്സ് ആൻഡ് മാർക്കറ്റിംഗ്) മഹതി പരശുറാം പറഞ്ഞു.
TAGS: Grundfos |
മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സിന്റെ യുഎസിലെ നാലാമത്തെ ഷോറൂം പ്രവര്‍ത്തനമാരംഭിച്ചു
മൂന്നാര്‍ പുഷ്പമേളയ്ക്ക് തുടക്കമായി
ഇന്ത്യയിലെ ഏറ്റവും വിശ്വസനീയ ബ്രാന്‍ഡുകളിലൊന്നായി ടാറ്റാ ബ്ലൂസ്കോപ് സ്റ്റീലിന്റെ ഡൂറാഷൈന്‍
ഗോദ്റെജ് ലേ അഫയറും ദി ലേബല്‍ ലൈഫും ചേര്‍ന്ന് വ്യത്യസ്തമായ ഫാഷന്‍ ഷോ സംഘടിപ്പിച്ചു