സ്മാർട്ട് പമ്പിംഗ് സംവിധാനങ്ങളുമായി ഗ്രന്റ്‌ഫോസ്

Posted on: May 31, 2016

Grundfos-India-Big

കൊച്ചി : സ്മാർട്ട് സിറ്റികൾക്ക് ആവശ്യമായ സ്മാർട്ട് പമ്പുകൾ ഗ്രന്റ്‌ഫോസ് ഇന്ത്യ വിപണിയിലെത്തിച്ചു. പമ്പുകൾ ലഭ്യമാക്കുന്നതിനു പുറമെ ജലവിതരണ, മലിനജല മാനേജ്‌മെന്റ് പൂർണമായും ഏറ്റെടുത്തു നടത്തുന്ന ഗ്രന്റ്‌ഫോസ് മർദ ക്രമീകരണത്തിലൂടെ ഊർജം ഉപഭോഗം കുറക്കുന്നു. വാട്ടർ ട്രീറ്റ്‌മെന്റ്, റവന്യൂ കളക്ഷൻ സംവിധാനം, ഓൺലൈൻ വാട്ടർ മാനേജ്‌മെന്റ് എന്നിവയും കമ്പനി ഏറ്റെടുത്തു നടത്തുന്നു.

ഗ്രന്റ്‌ഫോസിന്റെ ഹൈഡ്രോ എംപിസി ബൂസ്റ്റർ പമ്പുകൾ എത്ര ഉയർന്ന മർദത്തെയും അതി ജീവിക്കാൻ കെൽപ്പുള്ളവയാണ്. വാണിജ്യാവശ്യങ്ങൾക്കുള്ള കെട്ടിടങ്ങൾ, ജലവിതരണ ശൃംഖലകൾ, മലിനജല പ്ലാന്റുകൾ എന്നിവയിൽ പമ്പുകൾ സ്ഥാപിക്കുന്നതും അവയുടെ പ്രവർത്തനം നിരീക്ഷിക്കുന്നതും അകലെനിന്ന് ഇന്റർനെറ്റ് സഹായത്തോടെ നിർവഹിക്കുന്ന സാങ്കേതികവിദ്യയും ഗ്രന്റ്‌ഫോസിനുണ്ട്.

TAGS: Grundfos |