April 2024
മുത്തൂറ്റ് എം ജോർജ് ഫൗണ്ടേഷൻ എക്‌സ്‌ലൻസ് അവാർഡുകൾ സമ്മാനിച്ചു
Posted on: January 30, 2016
കൊച്ചി : മുത്തൂറ്റ് ഫിനാൻസിന്റെ സാമൂഹ്യ ഉത്തരവാദിത്വ വിഭാഗമായ മുത്തൂറ്റ് എം ജോർജ് ഫൗണ്ടേഷൻ തെലുങ്കാനയിലെ മികച്ച ഗവണ്മെന്റ് സ്‌കൂളുകൾക്ക് ഏർപ്പെടുത്തിയിട്ടുള്ള മുത്തൂറ്റ് എം ജോർജ് എക്‌സ്‌ലൻസ് അവാർഡുകൾ സമ്മാനിച്ചു. തെലുങ്കാനയിലെ ഗവണ്മെന്റ് സ്‌കൂളുകളിലെ 200 വിദ്യാർത്ഥികൾക്ക് 3000 രൂപ വീതമുള്ള കാഷ് അവാർഡും സർട്ടിഫിക്കറ്റുമാണ് വിതരണം ചെയ്തത്.
ഹൈദരാബാദ് ജില്ലാ കളക്ടർ രാഹൂൽ ബോജ അവാർഡുകൾ സമ്മാനിച്ചു. മുത്തൂറ്റ് ഗ്രൂപ്പ് ഡയറക്ടർ ഈപ്പൻ അലക്‌സാണ്ടർ മുത്തൂറ്റ്, ഹൈദരാബാദ് ജില്ലാ വിദ്യാഭ്യാസ ഓഫീസർ, സോമി റെഡ്ഡി, മുത്തൂറ്റ് ഫിനാൻസ് കോർപറേറ്റ് കമ്യൂണിക്കേഷൻസ് ഡിജിഎം ബാബു ജോൺ മലയിൽ, ഹൈദരാബാദ് റീജണൽ മാനേജർ ലഫ്. കേണൽ ആർ ശ്രീകാന്ത്, സെക്കന്തരാബാദ് റീജണൽ മാനേജർ ലഫ്. കേണൽ ചന്ദ്രശേഖരൻ സുരേഷ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
TAGS: CSR Initiatives | Muthoot Finance | Muthoot M George Foundation | Muthoot M. George Excellence Awards |
ഇന്ത്യയിലെ ഏറ്റവും വിശ്വസനീയ ബ്രാന്‍ഡുകളിലൊന്നായി ടാറ്റാ ബ്ലൂസ്കോപ് സ്റ്റീലിന്റെ ഡൂറാഷൈന്‍
ഗോദ്റെജ് ലേ അഫയറും ദി ലേബല്‍ ലൈഫും ചേര്‍ന്ന് വ്യത്യസ്തമായ ഫാഷന്‍ ഷോ സംഘടിപ്പിച്ചു
‘സാംസംഗ് ഇന്നവേഷന്‍ ക്വാംപസ്’ സീസണ് 2ന് തുടക്കം
ഹോര്‍ലിക്സ്, ബൂസ്റ്റ് ഇവ ഇനി ‘ഫംഗ്ഷനല്‍ നുട്രീഷനല്‍ ഡ്രിങ്ക്സ്’ എന്ന പുതിയ വിഭാഗത്തില്‍