ബാങ്കിംഗ്, ഫിനാന്‍സ് ഓഹരികളില്‍ നിക്ഷേപിക്കാവുന്ന പുതിയ ഫണ്ടുമായി ഡിഎസ്പി മുച്വല്‍ ഫണ്ട്

Posted on: November 22, 2023

കൊച്ചി : മുന്‍നിര അസറ്റ് മാനേജ്മെന്റ് കമ്പനിയായ ഡിഎസ്പി മുച്വല്‍ ഫണ്ട് പുതിയ ബാങ്കിംഗ് ആന്റ് ഫിനാന്‍സ് സര്‍വീസസ് ഫണ്ട് (ഡിഎസ്പി ബിഎഫ്എസ്എഫ്) അവതരിപ്പിച്ചു.

ഓഹരി വിപണിയില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന, ദീര്‍ഘകാല ലാഭ സാധ്യതയുള്ള പ്രമുഖ ബാങ്കുകളുടേയും മുന്‍നിര ധനകാര്യ സേവന സ്ഥാപനങ്ങളുടേയും ഓഹരികളില്‍ നിക്ഷേപിക്കുന്ന ഫണ്ടാണിത്.

ഡിസംബര്‍ നാലു വരെ ഈ ഫണ്ടില്‍ നിക്ഷേപിക്കാം. ഹൗസിങ് ഫിനാന്‍സ് കമ്പനികള്‍, ലൈഫ് ഇന്‍ഷുറന്‍സ്, എഎംസി തുടങ്ങിയ ബാങ്കിതര ധനകാര്യ കമ്പനികളുടെ സ്റ്റോക്കുകള്‍ കൂടി ഉള്‍പ്പെടുന്നതാണ് ഈ ഫണ്ട്. ഓഹരി വിപണിയില്‍ കഴിഞ്ഞ 15 വര്‍ഷത്തിനിടെ മികച്ച വളര്‍ച്ച കൈവരിച്ച ഓഹരികളാണിവ. ഈ ഫണ്ടിന്റെ 80 ശതമാനം മുതല്‍ 100 വരെ നിക്ഷേപം ബാങ്കിംഗ് ആന്റ് ഫിനാന്‍സ് മേഖലയിലെ ഓഹരികളിലായിരിക്കും. 20 ശതമാനം വരെ മറ്റു കമ്പനികളുടെ ഓഹരികളിലും മറ്റുമായി നിക്ഷേപിക്കും.

TAGS: DSP Mutual Fund |