ഗോള്‍ഡ് ഇടിഎഫ് നിക്ഷേപ പദ്ധതിയുമായി ഡിഎസ്പി മ്യൂച്വല്‍ ഫണ്ട്

Posted on: November 6, 2023

കൊച്ചി : അസറ്റ് മാനേജ്‌മെന് കമ്പനി ഡിഎസ്പി മ്യൂച്വല്‍ ഫണ്ട് സ്വര്‍ണത്തില്‍ സുരക്ഷിതവും ആദായകരവുമായ നിക്ഷേപം ഉറപ്പു നല്‍കുന്ന പുതിയ ഗോള്‍ഡ് ഇടിഎഫ് ഫണ്ട് ഓഫ് ഫണ്ട് നിക്ഷേപ പദ്ധതി അവതരിപ്പിച്ചു.

ഒരു സാധാരണ മ്യൂച്വല്‍ ഫണ്ടു പോലെ സ്വര്‍ണത്തില്‍ നിക്ഷേപിക്കാന്‍ അവസരമൊരുക്കുകയും എളുപ്പത്തില്‍ ട്രേഡ് ചെയ്യാവുന്നതുമായ പദ്ധതിയാണ് ഡിഎസ്പി ഗോള്‍ഡ് ഇടിഎഫ് ഫണ്ട് ഒഫ് ഫണ്ട്.

നവംബര്‍ 10 വരെ ഈ ഫണ്ടില്‍ നിക്ഷേപിക്കാം. ഡിമാറ്റ് അക്കൗണ്ടില്ലാത്തവര്‍ക്കും സ്വര്‍ണം ഡിജിറ്റല്‍ രൂപത്തില്‍ സ്വന്തമാക്കാന്‍ സൗകര്യമൊരുക്കുന്നതാണ് ഈ ഫണ്ട്.

 

TAGS: DSP Mutual Fund |