മുത്തൂറ്റ് ഫിനാൻസിൽ ഓൺലൈനായി പലിശ അടയ്ക്കാം

Posted on: March 4, 2015

Muthoot-Finance-Logo-B

കൊച്ചി : മുത്തൂറ്റ് ഫിനാൻസിൽ നിന്നുള്ള സ്വർണ്ണ പണയ വായ്പയുടെ പലിശ ഇനി ഓൺലൈൻ ആയി അടയ്ക്കാം. ഇൻഡസ് ഇൻഡ് ബാങ്ക്, ആറ്റം ടെക്‌നോളജീസ് എന്നിവയുമായി ചേർന്നാണ് മുത്തൂറ്റ് വെബ് പേ വികസിപ്പിച്ചത്.

ഡിജിറ്റൽ സംവിധാനങ്ങളുടെ പ്രയോജനം ഇടപാടുകാർക്കു ലഭ്യമാക്കാൻ കമ്പനി കാണിക്കുന്ന ശ്രദ്ധയുടെ ഫലമാണ് മുത്തൂറ്റ് വെബ് പേ എന്ന് മുത്തൂറ്റ് ഫിനാൻസ് ചീഫ് ജനറൽ മാനേജർ കെ. ആർ. ബിജിമോൻ പറഞ്ഞു. ജോലിത്തിരക്കും മറ്റും മൂലം സമയക്കുറവുള്ളവർക്ക് ഡെബിറ്റ് കാർഡോ നെറ്റ് ബാങ്കിംഗ് സൗകര്യമോ ഉപയോഗിച്ച് കമ്പനി വെബ്‌സൈറ്റിലൂടെ ഇനി ഓൺലൈൻ ആയി പലിശ അടയ്ക്കാൻ കഴിയും. ഇതിനായി യാതൊരു വിധ ചാർജും ഈടാക്കില്ല.

ആധുനിക ബാങ്കിംഗ് സംവിധാനങ്ങൾ ജനകീയമാക്കുന്നതിനുവേണ്ടി മുത്തൂറ്റ് ഫിനാൻസുമായി കൈകോർക്കാൻ കഴിയുന്നത് സന്തോഷകരമാണെന്ന് ഇൻഡസ് ഇൻഡ് ബാങ്ക് ട്രാൻസാക്ഷൻ ബാങ്കിംഗ് വിഭാഗം മേധാവി രമേശ് ഗണേശൻ അറിയിച്ചു.