ഇന്ത്യന്‍ ബാങ്കുമായി കൈകോര്‍ത്ത് ടൊയോട്ട കിര്‍ലോസ്‌കര്‍

Posted on: March 10, 2023

തിരുവനന്തപുരം : ഉപയോക്തക്കള്‍ക്ക് ആകര്‍ഷകമായ വാഹന വായ ഓപ്ഷനുകള്‍ ഉറപ്പാക്കുന്നതിനായി ഇന്ത്യന്‍ ബാങ്കുമായി ധാരണ പത്രം ഒപ്പുവെച്ച് ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍. ഉപയോക്തക്കള്‍ക്ക് ഇതിലൂടെ 90 ശതമാനം വരെ ഓണ്‍ റോഡ് ഫണ്ടിംഗ് ലഭ്യമാകും.

ഇതോടൊപ്പം പ്രോസസിംഗ് ഫീ, ഫാര്‍ക്ലോഷര്‍, പാര്‍ട്ട് പേയ്‌മെന്റ് ചാര്‍ജുകള്‍ എന്നിവയും ഉപയോക്തക്കളില്‍ നിന്ന് ഈടാക്കുകയില്ല. ഈ പങ്കാളിത്തത്തിലൂടെ ഗ്രാമീണ, അര്‍ധ നഗര വിപണികളിലുള്ളവര്‍ക്ക് ടൊയൊട്ടയുടെ വാഹനങ്ങള്‍ എളുപ്പത്തില്‍ വാങ്ങാനുള്ള ഫിനാന്‍സ് ഓപ്ഷനുകളും ലഭ്യമാണ്.

പുതിയ വാഹനങ്ങള്‍ വാങ്ങുന്നതിനുമപ്പുറം ഉപയോഗിച്ച കാറുകളും സര്‍വീസ് പാക്കെജുകളും കവര്‍ ചെയ്യുന്നതിനായെല്ലാം സ്‌കീമുകള്‍ ഉപയോക്തക്കള്‍ക്ക് ഉപയോഗപ്പെടുത്താം. രാജ്യത്താകമാനമുള്ള 567 ടികെഎം സെന്ററുകള്‍ വഴിയും ഇന്ത്യന്‍ ബാങ്കിന്റെ 5700ലധികം ബ്രാഞ്ചുകളിലൂടെയും ഈ സേവനം ഉ
പയോഗപ്പെടുത്താം.