ടൊയോട്ട മൺസൂൺ മാജിക്ക് ക്യു സർവീസ്

Posted on: June 6, 2015

Toyota-Monsoon-Magic-Q-Serv

കൊച്ചി : ടൊയോട്ട വാഹനങ്ങൾക്ക് മൺസൂൺ സർവീസ് സേവനവുമായി മൺസൂൺ മാജിക് ക്യു സർവീസ്. മഴക്കാലത്തെ നേരിടാൻ വാഹനങ്ങൾക്ക് ആവശ്യമായ പരിരക്ഷയൊരുക്കുന്ന ഈ കാംപെയിൻ ജൂലൈ അവസാനവാരം വരെ ടൊയോട്ട ഡീലർഷിപ്പുകളിൽ ലഭ്യമാണ്.

സൗജന്യ മൺസൂൺ ഹെൽത്ത് ചെക്കപ്പിന് പുറമേ സൗജന്യ മെക്ക് കെയർ ട്രീറ്റ്‌മെന്റ് കൂടാതെ ആകർഷകമായ നിരക്കിൽ ഇതര സേവനങ്ങൾ എന്നിവയും ഈ പാക്കേജിന്റെ ഭാഗമായി ലഭ്യമാണ്.

വൈപ്പർ ബ്ലേഡ്, വിൻഡ്ഷീൽഡ് പോളീഷ്, വിൻഡ്ഷീൽഡ് വാഷർ ഫ്‌ളൂയിഡ്, അണ്ടർ ബോഡി പ്രൊട്ടക്ഷൻ, പെയിന്റ് പ്രൊട്ടക്ഷൻ, ഇൻജെക്ടർ ക്ലീനർ & ബ്രേക്ക് പാഡ് പോളീഷ്, അലോയ് വീൽ പോളീഷ്, ഹെഡ് ലാംപ് റിസ്റ്റോറേഷൻ തുടങ്ങി നിരവധി സേവനങ്ങൾ ഈ പാക്കേജിന്റെ ഭാഗമായി ഉൾപ്പെടുത്തിയിരിക്കുന്നു. കൂടാതെ ടാറ്റാ ഗ്രീൻ ബാറ്ററികൾക്കൊപ്പം ഉറപ്പായ സമ്മാനങ്ങളും ക്യാംപയിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.