ഐഡിഎഫ്സി മുച്വല്‍ ഫണ്ട് പുതിയ ഇന്‍ഡെക്‌സ് ഫണ്ട് അവതരിപ്പിച്ചു

Posted on: February 8, 2023


കൊച്ചി : മുന്‍നിര അസറ്റ് മാനേജ്മെന്റ് കമ്പനിയായ ഐഡിഎഫ്സി മുച്വല്‍ ഫണ്ട് നിശ്ചിത കാലാവധിയുള്ള പുതിയ ദീര്‍ഘകാല ഇന്‍ഡെക്‌സ് ഫണ്ട് അവതരിപ്പിച്ചു. ഐഡിഎഫ്സി ക്രിസില്‍ ഐബിഎക്‌സ് ഗില്‍റ്റ് ഇന്‍ഡെക്സ്- ഏപ്രില്‍ 2032 ആണ് പുതുതായി വിപണിയിലിറക്കിയത്.

ഫെബ്രുവരി 14 വരെ ഈ ഫണ്ടില്‍ നിക്ഷേപിക്കാം. ലൈസന്‍സുള്ള മുച്വല്‍ ഫണ്ട് വിതരണക്കാരില്‍ നിന്നോ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകള്‍ വഴിയോ ഈ ഫണ്ടില്‍ നിക്ഷേപിക്കാം. ഐഡിഎഫ്സി മുച്വല്‍ ഫണ്ട് വെബ്സൈറ്റിലും ലഭ്യമാണ്.

‘സ്ഥിരതയും ഗുണമേന്മയും പണലഭ്യതയും ഒപ്പം സ്ഥിരനിക്ഷേപങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഉയര്‍ന്ന വരുമാന സാധ്യതയുമുള്ള തന്ത്രപ്രധാന നിക്ഷേപ സമീപനത്തിലൂടെ തങ്ങളുടെ സ്ഥിരവരുമാന പോര്‍ട്ട്ഫോളിയോ വൈവിധ്യവല്‍ക്കരിക്കുന്നതിന്റെ പ്രധാന്യം തിരിച്ചറിയുന്നവരാണ് വിവേകമുള്ള നിക്ഷേപകര്‍.

കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ പലിശ നിരക്കുകള്‍ ഉയര്‍ന്നതിനൊപ്പം ദീര്‍ഘകാല ആദായവും ഉയര്‍ന്നത് ദീര്‍ഘകാല നിക്ഷേപകര്‍ക്ക് മികച്ച അവസരം തുറന്നിട്ടുണ്ട്. ടാര്‍ഗെറ്റ് മെചൂരിറ്റി ഇന്‍ഡക്സ് ഫണ്ടുകള്‍ നിക്ഷേപര്‍ക്ക് ആകര്‍ഷകമായ ആദായം നേടാനുള്ള അവസരമൊരുക്കുന്നു. ഐഡിഎഫ്സി ക്രിസില്‍ ഐബിഎക്‌സ് ഗില്‍റ്റ് ഇന്‍ഡെക്സ്- ഏപ്രില്‍ 2032 ദീര്‍ഘകാല നിക്ഷേപകര്‍ക്കുള്ള മികച്ചതും ചെലവ് കുറഞ്ഞതുമായ നിക്ഷേപ പദ്ധതിയാണ്,’ ഐഡിഎഫ്സി എഎംസി സിഇഒ വിശാല്‍ കപൂര്‍ പറഞ്ഞു