ഐഡിഎഫ്സി മ്യൂച്ച്വല്‍ ഫണ്ടില്‍ ഇനി യുപിഐ ഓട്ടോപേ സംവിധാനം

Posted on: April 4, 2022

കൊച്ചി: മ്യൂച്ച്വല്‍ ഫണ്ട് രംഗത്ത് ആദ്യമായി ഐഡിഎഫ്സി മ്യൂച്ച്വല്‍ ഫണ്ട് എന്‍പിസിഐയിലൂടെ യുപിഐ ഓട്ടോപേ സാധ്യമാക്കി. ഇതോടെ മ്യൂച്വല്‍ ഫണ്ട് നിക്ഷേപകര്‍ക്ക് അവരുടെ സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാനുകളുടെ (എസ്‌ഐപി) നിക്ഷേപങ്ങള്‍ക്ക് ഓട്ടോപേ സൗകര്യം ഒരുക്കുന്നതിന് നിലവിലുള്ള യുപിഐ ആപ്ലിക്കേഷനുകള്‍ (അതായത്; ഗൂഗിള്‍ പേ, ഫോണ്‍പേ, പേടിഎം, ഭീം, ആമസോണ്‍ പേ മുതലായവ) ഉപയോഗിക്കാം, ഇത് നിക്ഷേപകരെ പതിവായി നിക്ഷേപിക്കാന്‍ പ്രോത്സാഹിപ്പിക്കുന്ന സൗകര്യപ്രദമായ ഒരു പ്ലാറ്റ്ഫോമാകും.

നിക്ഷേപകര്‍ക്ക് അവരുടെ വിര്‍ച്ച്വല്‍ പേയ്മെന്റ് വിലാസം (വിപിഎ) അല്ലെങ്കില്‍ യുപിഐ ഹാന്‍ഡില്‍ ഉപയോഗിച്ച് എസ്ഐപി രജിസ്ട്രേഷന്‍ സാധ്യമാക്കാം. യുപിഐ ആപ്ലിക്കേഷന്‍ അംഗീകാരത്തിനായി ഒറ്റത്തവണ അനുമതി നല്‍കേണ്ടിവരും. രജിസ്ട്രേഷന്‍ നടപടികള്‍ ലളിതമായി പൂര്‍ത്തിയാക്കാം.

പേയ്മെന്റ് ഇന്‍സ്റ്റോള്‍മെന്റുകള്‍ തെരഞ്ഞെടുത്ത എസ്ഐപി തീയതികളില്‍ തനിയെ ഡിഡക്റ്റ് ആയിക്കൊള്ളും. എസ്ഐപി ഇന്‍സ്റ്റോള്‍മെന്റുകള്‍ രജിസ്റ്റര്‍ ചെയ്ത് അഞ്ചാം ദിവസം മുതല്‍ അടയ്ക്കാം. കൂടാതെ നിക്ഷേപകന്റെ അക്കൗണ്ടില്‍ നിന്നും ഡെബിറ്റ് ചെയ്യേണ്ട തുക എത്രയെന്ന് അന്നത്തെ എന്‍എവി അറിയിച്ചുകൊണ്ടായിരിക്കും നിര്‍ദേശം. നിലവില്‍ യുപിഐ ഓട്ടോപേ ഉപയോഗിച്ച് ഒരു ഇടപാടില്‍ 5000 രൂപവരെ നിക്ഷേപിക്കാം.