മഞ്ഞ മുത്തൂറ്റ് ലക്കി ഡ്രോ അവതരിപ്പിച്ചു

Posted on: January 21, 2023


കൊച്ചി : മഞ്ഞ മുത്തൂറ്റ് എന്ന് പൊതുവെ അറിയപ്പെടുന്ന ഇന്ത്യയിലെ ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങളിലൊന്നായ മുത്തൂറ്റ് മിനി ഫൈനാന്‍സിയേഴ്‌സ് തങ്ങളുടെ ഗോള്‍ഡ് ലോണ്‍ ഉത്‌സവിന്റെ ഭാഗമായി ലക്കി ഡ്രോ മല്‍സരം അവതരിപ്പിച്ചു.

ഈ ലക്കി ഡ്രോയില്‍ പങ്കെടുക്കാന്‍ അര്‍ഹത നേടുന്നതിനായി ഉപഭോക്താക്കള്‍ ഒരു സ്വര്‍ണ പണയ വായ്പ എടുക്കുകയോ മറ്റ് ഏതെങ്കിലും ധനകാര്യ സ്ഥാപനങ്ങളിലുള്ള നിലവിലുള്ള വായ്പ മാറ്റുകയോ ചെയ്യണം. കാര്‍, സ്‌കൂട്ടര്‍, സ്വര്‍ണ നാണയങ്ങള്‍, സൈക്കിളുകള്‍ മറ്റ് ആകര്‍ഷക സമ്മാനങ്ങള്‍ തുടങ്ങിയവ നേടാന്‍ ഉപഭോക്താക്കള്‍ക്കു സാധിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഉപഭോക്താക്കള്‍ക്ക് അടുത്തുള്ള മുത്തൂറ്റ് മിനി ഫൈനാന്‍സിയേഴ്‌സ് ശാഖ സന്ദര്‍ശിക്കുകയോ ടോള്‍ ഫ്രീ നമ്പറായ 1800 2700212 വിളിക്കുകയോ https://www.muthoottumini.com/gold-loan-connect/ സന്ദര്‍ശിക്കുകയോ ചെയ്യാം.

ഉപഭോക്താവ് ആദ്യം എന്ന സമീപനവുമായി മികച്ച ഉപഭോക്തൃ അനുഭവങ്ങള്‍ ലഭ്യമാക്കാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്ന് മുത്തൂറ്റ് മിനി ഫൈനാന്‍സിയേഴ്‌സ് മാനേജിംഗ് ഡയറക്ടര്‍ മാത്യു മുത്തൂറ്റ് പറഞ്ഞു.

തങ്ങളുടെ സ്വര്‍ണ പണയ ഉത്‌സവ് അവതരിപ്പിക്കാന്‍ ഏറെ ആഹ്ലാദമുണ്ടെന്ന് ലക്കി ഡ്രോ മല്‍സരത്തെ കുറിച്ചു പ്രതികരിക്കവെ മുത്തൂറ്റ് മിനി ഫൈനാന്‍സിയേഴ്‌സ് സിഇഒ പിഇ മത്തായി പറഞ്ഞു.