മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്സിന് 18 ശതമാനം വളര്‍ച്ച

Posted on: June 29, 2021

കൊച്ചി : മുത്തുറ്റ് മിനി ഫിനാന്‍സിയേഴ്‌സസ് ലിമിറ്റഡ് വാര്‍ഷിക സാമ്പത്തിക ഫലങ്ങള്‍ പ്രഖ്യാപിച്ചു. 2020-21 സാമ്പത്തിക വര്‍ഷത്തില്‍ കമ്പനി 18 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. പലിശ വരുമാനത്തില്‍ 17.50 ശതമാനം വളര്‍ച്ചയാണ് കമ്പനി രേഖപ്പെടുത്തിയതെന്ന് മാനേജിംഗ് ഡയറക്ടര്‍ മാത്യുമുത്തൂറ്റ് അറിയിച്ചു.

മികച്ച ഉപഭോക്തൃ സേവന നിലവാരം പുലര്‍ത്തുന്നതിനും ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം ശക്തിപ്പെടുത്തുന്നതിനുമുള്ള നടപടികള്‍ ആരംഭിച്ചെന്ന് സി.ഇ.ഒ. പി.ഇ. മത്തായി പറഞ്ഞു. നോണ്‍കണ്‍വേര്‍ട്ടിബിള്‍ ഡിബഞ്ചറിലുടെ (എന്‍സിഡി) കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ കമ്പനിക്ക് 700 കോടി രൂപ സമാഹരിക്കാനായി.

അടുത്ത സാമ്പത്തിക വര്‍ഷം ഡിജിറ്റല്‍ നവീകരണം പൂര്‍ത്തിയാക്കി ഇപ്പോഴുള്ളതിലും 75 ശതമാനത്തിന്റെ വളര്‍ച്ച കൈവരിക്കുകയാണ് ലക്ഷ്യമിട്ടിരിക്കുന്നത്.