ആദിത്യ ബിര്‍ല സണ്‍ ലൈഫ് മ്യൂച്ചല്‍ ഫണ്ട് മള്‍ട്ടി അസറ്റ് അലോക്കേഷന്‍ ഫണ്ട് ആരംഭിച്ചു

Posted on: January 20, 2023

കൊച്ചി : ആദിത്യ ബിര്‍ല സണ്‍ ലൈഫ് മ്യൂച്ചല്‍ ഫണ്ടിന്റെ ഇന്‍വെസ്റ്റ്മെന്റ് മാനേജരായ ആദിത്യ ബിര്‍ല കാപിറ്റല്‍ ലിമിറ്റഡിന്റെ ഉപവിഭാഗം ആദിത്യ ബിര്‍ല സണ്‍ ലൈഫ് എഎംസി ലിമിറ്റഡ് മള്‍ട്ടി അസറ്റ് അലോക്കേഷന്‍ ഫണ്ട് ആരംഭിച്ചു.

ഇക്വിറ്റി, ഡെബ്റ്റ്, കമ്മോഡിറ്റീസ് എന്നിവയില്‍ നിക്ഷേപം നടത്താന്‍ സാധിക്കുന്ന വിധം ഓപ്പണ്‍-എന്‍ഡഡ് സ്‌കീമാണിത്. നിക്ഷേപങ്ങള്‍ വൈവിദ്ധ്യവത്കരിച്ചും. ഓരോ ആസ്തിക്കും മതിയായ മൂല്യം കല്പ്പിച്ചും നേട്ടവും നഷ്ട സാധ്യതയും പരമാവധി സന്തുലിതമാക്കാനുള്ള ശ്രമമാണിത്. ജനുവരി 11, 2023 മുതല്‍ 25-തീയതി വരെ പുതിയ ഫണ്ടിനുള്ള ഓഫര്‍ നിലനില്‍ക്കുന്നതായിരിക്കും.

”വൈവിദ്ധ്യമാര്‍ന്ന അസറ്റ് ക്ലാസിഫിക്കേഷനുകളില്‍ നിക്ഷേപകര്‍ക്ക് അവസരം നല്‍കുകയാണ് ആദിത്യ ബിര്‍ല സണ്‍ ലൈഫ് എഎംസി ലിമിറ്റഡ്. പുതിയ നിക്ഷേപകര്‍ക്കും സീസണ്‍ഡ് ഇന്‍വെസ്റ്റര്‍മാര്‍ക്കും മികച്ച നിക്ഷേപ അവസരമാണെന്ന് ആദിത്യ ബിര്‍ല സണ്‍ ലൈഫ് എഎംസി ലിമിറ്റഡ് എംഡിയും സിഇഒയുമായ എ ബാലസുബ്രഹ്മണ്യം വ്യക്തമാക്കി.