ആദിത്യ ബിര്‍ള സണ്‍ ലൈഫിന്റെ ഡിജിഷീല്‍ഡ് പ്രീമിയത്തില്‍ 15 ശതമാനം കുറവ്

Posted on: August 25, 2021

കൊച്ചി : ആദിത്യ ബിര്‍ള സണ്‍ ലൈഫ് ഇന്‍ഷുറന്‍സിന്റെ ഡിജിഷീല്‍ഡ് പദ്ധതിയുടെ പ്രീമിയത്തില്‍ 15 ശതമാനം വരെ ഇളവു വരുത്തി. ടേം ഇന്‍ഷുറന്‍സ് വിഭാഗത്തിലെ ഏറ്റവും മല്‍സരാധിഷ്ഠിത പദ്ധതിയാക്കി ഇതിനെ മാറ്റും വിധമാണ് ഈ പ്രഖ്യാപനം.

സവിശേഷമായ പരിരക്ഷയും വ്യക്തിഗത പരിരക്ഷാ ആവശ്യങ്ങള്‍ക്ക് അനുസരിച്ചുള്ള മാറ്റങ്ങള്‍ വരുത്താനുള്ള അവസരവും ഇതു നല്‍കുന്നു. പരമ്പരാഗത ടേം പദ്ധതികളെ അപേക്ഷിച്ച് ആദിത്യ ബിര്‍ള സണ്‍ ലൈഫ് ഡിജിഷീല്‍ഡ് പദ്ധതിയില്‍ ഉപഭോക്താവിന് 60 വയസു മുതല്‍ ഉറപ്പായ റിക്കറിംഗ് വരുമാനം തെരഞ്ഞെടുക്കാനുള്ള അവസരമുണ്ട്. മുന്‍കൂട്ടി നിശ്ചയിച്ച റിട്ടയര്‍മെന്റ് വയസില്‍ പരിരക്ഷാ തുക കുറയ്ക്കാനുള്ള സവിശേഷമായ സൗകര്യവും ഇതു നല്‍കും.

പ്രതീക്ഷിച്ചതിലും ഏറെ നീണ്ടു പോകുന്ന മഹാമാരി ജനങ്ങളുടെ വ്യക്തിഗത സാമ്പത്തിക മേഖലയില്‍ ബുദ്ധിമുട്ടുകള്‍ വര്‍ധിപ്പിച്ചിരിക്കുകയാണെന്ന് ഇതേക്കുറിച്ചു പ്രതികരിച്ച ആദിത്യ ബിര്‍ള സണ്‍ ലൈഫ് ഇന്‍ഷുറന്‍സ് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ കമലേഷ് റാവു ചൂണ്ടിക്കാട്ടി. ടേം ഇന്‍ഷുറന്‍സ് പദ്ധതിക്കുള്ള ആവശ്യം വര്‍ധിച്ചു വരുന്നതനുസരിച്ച് തങ്ങള്‍ ഡിജിഷീല്‍ഡ് പദ്ധതിയുടെ പ്രീമിയത്തില്‍ കുറവു പ്രഖ്യാപിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.