ആദിത്യ ബിര്‌ള എഎംസി ഐപിഒ സെപ്റ്റംബര് 29 മുതല് ഒക്ടോബര് ഒന്നു വരെ

Posted on: September 25, 2021

കൊച്ചി ; ബാങ്കുകളോട് അഫിലിയേറ്റു ചെയ്തിട്ടില്ലാത്ത രാജ്യത്ത ഏറ്റവും വലിയ അസറ്റ് മാനേജുമെന്റ് കമ്പനിയായ ആദിത്യ ബിര്‌ള എഎംസിയുടെ പ്രാഥമിക ഓഹരി വില്പന സെപ്റ്റംബര് 29 മുതല് ഒക്ടോബര് ഒന്നു വരെ നടത്തും. 695 രൂപ മുതല് 712 രൂപ വരെയാണ് പ്രൈസ് ബാന്ഡ്.

കുറഞ്ഞത് 20 ഓഹരികള്ക്കും തുടര്‍ന്ന് അതിന്റെ ഗുണിതങ്ങള്ക്കും അപേക്ഷിക്കാം. ആദിത്യ ബിര്‌ള സണ്‌ലൈഫ് എഎംസിയുടെ കൈവശമുള്ള അഞ്ചു രൂപ മുഖവിലയുള്ള 38,880,000 വരെ ഓഹരികള് ഐപിഒ വഴി ലഭ്യമാക്കുന്നുണ്ട് ആദിത്യ ബിര്‍ള കാപിറ്റലിന്റ്‌റേയും സണ്‍ ലൈഫ് ഇന്ത്യ എഎംസിയുടേയും ഓഹരികള് ഇതില് ഉള്‌പ്പെടുന്നു.