താഴെത്തട്ടിലുള്ളവര്‍ക്ക് വായ്പ ലഭ്യമാക്കാന്‍ പുതിയ പദ്ധതി അവതരിപ്പിച്ച് പിരാമല്‍ ഫിനാന്‍സ്

Posted on: January 13, 2023


കൊച്ചി : പിരാമല്‍ എന്റര്‍പ്രൈസസ് ലിമിറ്റഡിന്റെ പൂര്‍ണ്ണ ഉടമസ്ഥതയിലുള്ള ഉപകമ്പനി പിരാമല്‍ ക്യാപിറ്റല്‍ ആന്‍ഡ് ഹൗസിംഗ് ഫിനാന്‍സ് ലിമിറ്റഡ് ( പിരാമല്‍ ഫിനാന്‍സ്) സമൂഹത്തില്‍ ബാങ്കിങ് സേവനങ്ങള്‍ക്കു പുറത്തുനില്‍ക്കുന്ന താഴെത്തട്ടിലുള്ളവര്‍ക്ക് എളുപ്പത്തില്‍ വായ്പ ലഭ്യമാക്കാന്‍ പദ്ധതി അവതരിപ്പിച്ചു. ‘ഹം കാഗസ് സേ സ്യാദാ നീയാത് ദേേെക്ത ഹേ ‘എന്നു പേരിട്ടിരിക്കുന്ന ഈ പ്രചാരണപരിപാടി സമൂഹത്തില്‍ ബാങ്കിംഗ് സേവനങ്ങള്‍ക്കു പുറത്തുനില്‍ക്കുന്ന താഴെത്തട്ടിലുള്ളവരെയാണ് മുഖ്യമായും ലക്ഷ്യമിടുന്നത്.

ടയര്‍ 2, 3 വിഭാഗത്തില്‍പ്പെട്ട നഗരങ്ങളിലെ വഴിയോര കച്ചവടക്കാര്‍, ചെറു ജോലികള്‍ ചെയ്യുന്നവര്‍, കരാര്‍ജോലിക്കാര്‍ തുടങ്ങിയ കുറഞ്ഞവരുമാനക്കാര്‍ക്ക് വായ്പ ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഭവന വായ്പ, ബിസിനസ് വായ്പ, വ്യക്തിഗത വായ്പ, ഉപയോഗിച്ച കാറുകള്‍ക്കുള്ള വായ്പ തുടങ്ങി ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ക്കനുസരിച്ചുള്ള വായ്പ ലഭ്യമാക്കുവാന്‍ കമ്പനി ഉദ്ദേശിക്കുന്നു.

വായ്പ ലഭിക്കുന്നതിനുള്ള വ്യക്തികളുടെ ശേഷി വിലയിരുത്തുന്നതിന് രേഖകളെമാത്രം അടിസ്ഥാനമാക്കുന്നതിനുപകരം അവരുടെ ഉദ്ദേശത്തേയും ആത്മാര്‍ത്ഥതയേയും സത്യസന്ധതയേയും കണക്കിലെടുക്കുകയും അതുവഴി വ്യത്യസ്തമായ വായ്പാ അനുഭവം ലഭ്യമാക്കുവാനുമാണ് കമ്പനി ഉദ്ദേശിക്കുന്നത്.

രാജ്യത്തെ വലിയ സാമ്പത്തിക ആവാസവ്യവസ്ഥയില്‍ പലപ്പോഴും അവഗണിക്കപ്പെടുന്ന വലിയ ഉപഭോക്തൃ വിഭാഗത്തിന് ഫലപ്രദവും പ്രത്യേകവുമായ വായ്പാ പരിഹാരങ്ങള്‍ വാഗ്ദാനം ചെയ്യുന്നതില്‍ ഞങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. പുതിയതും ശക്തവുമായ ഒരു ഉപഭോക്തൃ കേന്ദ്രീകൃത വായ്പാ ഫ്രാഞ്ചൈസിയുടെ കരുത്ത് നിലനിര്‍ത്തുക എന്നതാണ് ഈ പ്രചാരണപരിപാടിയിലൂടെയും റീബ്രാന്‍ഡിംഗിലൂടെയും ഞങ്ങള്‍ ലക്ഷ്യമിടുന്നത്. ഇന്ത്യയെപ്പോലുള്ള ഒരു സങ്കീര്‍ണ്ണമായ ജനസംഖ്യയുള്ള രാജ്യത്തിന് ലളിതവും ഫലപ്രദവുമായ വായ്പാ പരിഹാരങ്ങള്‍ ആവശ്യമാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ ശാഖകള്‍ തുറക്കുന്നതിലും പ്രാദേശിക ആളുകളെ നിയമിക്കുന്നതിലും ആവശ്യാനുസരണമുള്ള വായ്പാ ഉത്പന്നങ്ങള്‍ ലഭ്യമാക്കുന്നതിനും ഞങ്ങള്‍ക്കു സന്തോഷമേയുള്ളു. റീട്ടെയില്‍ വായ്പയിലെ ശക്തമായ വളര്‍യിലൂടെ 2027 സാമ്പത്തിക വര്‍ഷത്തോടെ വായ്പ ഇപ്പോഴത്തേതില്‍നിന്നു ഇരട്ടിയാക്കുവാന്‍ ഞങ്ങള്‍ ഉദ്ദേശിക്കുന്നു. ഈ കാലയളവില്‍ വായ്പയുടെ മൂന്നില്‍ രണ്ട് റീട്ടെയില്‍ വിഭാഗത്തിലാക്കുവാനും ഉദ്ദേശിക്കുന്നു.’, പിരാമല്‍ കാപ്പിറ്റല്‍ ആന്‍ഡ് ഹൗസിംഗ് ഫിനാന്‍സ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ ജയറാം ശ്രീധരന്‍ പറഞ്ഞു.

TAGS: Piramal Finance |