ആക്‌സിസ് ബാങ്ക് – ഓപണ്‍ സഹകരണം

Posted on: January 6, 2023

കൊച്ചി : ചെറുകിട സംരംഭങ്ങളും ഫ്രീലാന്‍സര്‍മാരും കുടുംബ സംരംഭങ്ങളും ഇന്‍ഫ്‌ളൂവന്‍സര്‍മാരും അടക്കമുള്ള ഉപഭോക്താക്കള്‍ക്ക് സമ്പൂര്‍ണ ഡിജിറ്റല്‍ കറന്റ് അക്കൗണ്ട് സൗകര്യങ്ങള്‍ ലഭ്യമാക്കാന്‍ ആക്‌സിസ് ബാങ്ക് ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന ഡിജിറ്റല്‍ ബാങ്കിംഗ് സ്ഥാപനമായ ഓപണുമായി സഹകരണത്തിലേര്‍പ്പെട്ടു.

ബിസിനസുകാര്‍ക്കുള്ള എല്ലാ സേവനങ്ങളും ഒരുകുടക്കീഴില്‍ ലഭ്യമാക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന് ആക്‌സിസ് ബാങ്ക് ഡിജിറ്റല്‍ ബാങ്കിംഗ് ആന്റ് ട്രാന്‍സ്‌ഫോര്‍മേഷന്‍ മേധാവിയും പ്രസിഡന്റുമായി സമീര്‍ ഷെട്ടി പറഞ്ഞു.

ആക്‌സിസ് ബാങ്കുമായി സഹകരിക്കുന്ന ആദ്യ ഫിന്‍ടെക് ആകാനായതില്‍ തങ്ങള്‍ക്ക് ആവേശമുണ്ടെന്ന് ഓപണ്‍ സഹസ്ഥാപകനും സിഇഒയുമായ അനീഷ് അച്യുതന്‍ പറഞ്ഞു.

 

TAGS: Axis Bank | Open |