ശ്രീറാം സിറ്റി യൂണിയൻ 558 കോടി രൂപ അറ്റാദായം

Posted on: May 4, 2015

Shriram-city-union-finance-

കൊച്ചി : ശ്രീറാം സിറ്റി യൂണിയൻ ഫിനാൻസിന് കഴിഞ്ഞ ധനകാര്യ വർഷം 558.06 കോടി രൂപ അറ്റാദായം നേടി. 521.14 കോടി രൂപയായിരുന്നു മുൻ വർഷം. വർധന 7.1 ശതമാനം.

മൊത്തം പ്രവർത്തന വരുമാനം ഇക്കാലയളവിൽ 9.1% ഉയർന്ന് 3482.24 കോടി രൂപയായി. പലിശയിനത്തിലുള്ള അറ്റാദായം 1840.63 കോടിയിൽ നിന്ന് 2139.08 കോടിയായി. വർധന 16.2 ശതമാനം. കമ്പനി കൈകാര്യം ചെയ്തുവരുന്ന ആസ്തികളുടെ മൂല്യം (എയുഎം) 16717 കോടി രൂപയായി. കമ്പനി 150 ശതമാനം ലാഭവിഹിതം പ്രഖ്യാപിച്ചതായി ശ്രീറാം സിറ്റി യൂണിയൻ ഫിനാൻസ് ലിമിറ്റഡിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടറും സിഎഫ്ഒയുമായ ശുഭശ്രീ ശ്രീറാം അറിയിച്ചു.