എംഎല്‍ഡികളിലൂടെ 50 കോടി സമാഹരിച്ച് ഇന്റല്‍ മണി

Posted on: October 1, 2022

കൊച്ചി:  ഇന്റല്‍ മണി ലിമിറ്റഡ് പ്രിന്‍സിപ്പല്‍ പാട്ടക്റ്റഡ് മാര്‍ക്കറ്റ് ലിങ്ക്ഡ് ഡിബഞ്ചറുകളുടെ (എംഎ ല്‍ഡി) ആദ്യഘട്ടത്തിലൂടെ 50 കോടി രൂപ സമാഹരിച്ചു. എംഎല്‍ഡികളുടെ ആദ്യഘട്ട സബ്‌സ്‌ക്രിപ്ഷന്‍ മുംബൈ, ന്യൂഡല്‍ഹി, ചെന്നൈ, ജപൂര്‍, അഹമ്മദാബാദ് തുടങ്ങിയനഗരങ്ങളില്‍ നിക്ഷേപകരിലും നിക്ഷേപക സ്ഥാപനങ്ങളിലും നിന്ന്‌വലിയ പ്രതികരണമാണ് സൃഷ്ടിച്ചത്.

എംഎല്‍ഡികളുടെ രണ്ടാംഘട്ടം 2023 സാമ്പത്തിക വര്‍ഷത്തിന്റെ മുന്നാം ക്വാര്‍ട്ടറില്‍ ഇഷ്യു ചെയ്യുന്നതിലൂടെ മറ്റൊരു 250 കോടി രൂപ സമാഹരിക്കാനാണ് ഇന്റല്‍ മണി പദ്ധതിയിടുന്നത്. എംഎല്‍ഡികളില്‍ നിന്നു സമാഹരിക്കുന്ന ഫണ്ട് ഇന്റല്‍ മണിയുടെ പ്രവര്‍ത്തനം വിപുലമാക്കാനാണ് വിനിയോഗിക്കുക. 2022ഓഗസ്റ്റ് 30ന് അഫിന്‍ടെക് ഡെറ്റ് മാര്‍ക്കറ്റ് പ്ലേസ് ആയ യൂബി (മുന്‌ക്രെഡ് അവന്യു) വഴി ഇഷ്യു ചെയ്ത എംഎല്‍ഡികള്‍ ഒരു നിശ്ചിതകൂപ്പണ്‍ നിരക്കും 16, 18 മാസത്തെകാലാവധിയും നല്‍കുന്നു.

സ്വര്‍ണ വായ്പാ വ്യവസായത്തിലെ ഇന്റല്‍ മണിയുടെ സ്ഥാനം അടയാളപ്പെടുത്തുന്നതാണ് എംഎ
ഡികളുടെ ആദ്യഘട്ടത്തിനു ലഭിച്ച പ്രതികരണമെന്ന് കമ്പനി എക്‌സിക്യൂട്ടിവ് ഡയറക്റ്ററും സിഇഒയുമായ ഉമേഷ് മോഹനന്‍ പറഞ്ഞു. ധനസമാഹരണ മാര്‍ഗങ്ങള്‍ കൂടുതല്‍ വൈവിധ്യവത്കരിക്കാന്‍ എംഎല്‍ഡികള്‍ കമ്പനിയെ സഹായിക്കും. ഇന്ത്യയിലുടനീളം കമ്പനിയുടെ സാന്നിധ്യം വിപുലീകരിക്കുന്നതിനും പ്രവര്‍ത്തനത്തിലെ കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിനുമുള്ള ദൗത്യത്തിന്റെ ഭാഗമായ എംഎല്‍ഡികളുടെ രണ്ടാംഘട്ടത്തില്‍ കൂടുതല്‍ ശക്തമായ നിക്ഷേപക പിന്തുണ പ്രതീക്ഷിക്കുന്നുണ്ടെന്ന് ഉമേഷ് മോഹനന്‍ പറഞ്ഞു.

ഇന്റല്‍ മണിയ്ക്ക് നിലവില്‍ രാജ്യത്തിന്റെ ദക്ഷിണ മേഖലയിലും ഒഡീഷയിലുമായി 225ലധികം ശാഖകളുണ്ട്. ഈ വര്‍ഷം ജനുവരിയിലാണ് 25 ശാഖകളുമായി കമ്പനി ഒഡിഷയില്‍ പ്രവേശിച്ചത്. 2023 സാമ്പത്തിക വര്‍ഷത്തില്‍ 90 ശാഖകള്‍ കൂടി ആരംഭിക്കും. 2023ഓടെ 11 സംസ്ഥാനങ്ങളിലായി 500ലധികം ശാഖാ ശൃംഖലയാണ് കമ്പനി ലക്ഷ്യമിടുന്നത്.

 

TAGS: Indel Money |