ഡിഎസ്പി സില്‍വര്‍ ഇടിഎഫ് അവതരിപ്പിച്ചു

Posted on: August 3, 2022


കൊച്ചി : ഡിഎസ്പി ഇന്‍വെസ്റ്റ്മെന്റ് മാനേജേഴ്സ് വെള്ളിയിലും വെള്ളി അനുബന്ധ മേഖലകളിലും നിക്ഷേപിക്കുന്ന ഡിഎസ്പി സില്‍വര്‍ ഇടിഎഫ് അവതരിപ്പിച്ചു. ഉപഭോക്താക്കള്‍ക്ക് ഭൗതികമായി വാങ്ങുന്നതിനേക്കാള്‍ ലളിതമായി വെള്ളിയിലും അനുബന്ധ മേഖലകളിലും നിക്ഷേപം നടത്താന്‍ ഈ ഇടിഎഫ് സഹായിക്കും.

പതിവ് ഓഹരി, കട പത്ര നിക്ഷേപങ്ങളെ ഹെഡ്ജ് ചെയ്യുന്ന ഗുണം വെള്ളി നിക്ഷേപങ്ങളിലൂടെ ലഭിക്കും. രൂപയുടെ മൂല്യശോഷണത്തിന്റെ സാഹചര്യത്തിലും വെള്ളിയിലെ നിക്ഷേപങ്ങള്‍ ഗുണകരമാകും. ആഗസ്റ്റ് ഒന്നിന് ആരംഭിച്ച ഡി എസ് പി സില്‍വര്‍ ഇടിഎഫിന്റെ പുതിയ ഫണ്ട് ഓഫര്‍ ആഗസ്റ്റ് 12ന് അവസാനിക്കും.

നിക്ഷേപകര്‍ക്ക് ലളിതമായ മാര്‍ഗ്ഗങ്ങളാണ് സില്‍വര്‍ ഇടിഎഫ് തുറന്നു കൊടുക്കുന്നതെന്ന് ഡിഎസ്പി ഇന്‍വെസ്റ്റ്മെന്റ് മാനേജേഴ്സ് സി എഫ്എയും പാസീവ് ഇന്‍വെസ്റ്റ്മെന്റ് ആന്‍ഡ് പ്രോഡക്ട്സ് മേധാവിയുമായ അനില്‍ ഘലാനി ചൂണ്ടിക്കാട്ടി. നിക്ഷേപിക്കുന്നവര്‍ ഈ രംഗത്ത് ഹ്രസ്വകാലത്ത് ഉണ്ടാകാന്‍ ഇടയുള്ള ചാഞ്ചാട്ടങ്ങളെ കൂടി കരുതിയിരിക്കണം എന്നും അദ്ദേഹം പറഞ്ഞു.