ഡി എസ് പി ഹെല്‍ത്ത് കെയര്‍ ന്യൂ ഫണ്ട് ഓഫര്‍ നവംബര്‍ 26 വരെ

Posted on: November 13, 2018

കൊച്ചി : ആരോഗ്യ സേവന, ഫാര്‍മ മേഖലകളില്‍ നിക്ഷേപിക്കുന്നതിനു വഴിയൊരുക്കുന്ന ഡി എസ്പി  . ഹെല്‍ത്ത് കെയര്‍ ഫണ്ട് പുറത്തിറക്കി. നവംബര് 26 വരെയാണ് ഈ ഓപണ്‍ എന്‍ഡഡ് പദ്ധതിയുടെ ന്യൂ ഫണ്ട് ഓഫര്‍ നിലവിലുണ്ടാകുക. ആസ്തികളുടെ 25 ശതമാനത്തോളം വന്‍കിട അമേരിക്കന്‍ കമ്പനികള്‍ അടക്കമുള്ള അന്താരാഷ്ട്ര ആരോഗ്യ സേവന ഓഹരികളില്‍ നിക്ഷേപിച്ച് നിക്ഷേപകര്‍ക്ക് അന്താരാഷ്ട്ര തലത്തിലുള്ള വൈവിധ്യവല്‍ക്കരണവും ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

ആയുഷ്മാന്‍ ഭാരത് പോലുള്ള സര്‍ക്കാര്‍ നീക്കങ്ങള്‍ 40 കോടിയോളം പേരെ പുതുതായി ഇന്‍ഷുര്‍ ചെയ്യിക്കുമെന്നാണു പ്രതീക്ഷിക്കുന്നത്. ഇവ സ്വകാര്യ മേഖലയിലെ ആരോഗ്യ സ്ഥാപനങ്ങള്‍ അടക്കമുള്ളവയ്ക്ക് വന്‍ വളര്‍ച്ചാ സാധ്യതയാണു നല്കുന്നത്. ഈ മേഖലയില്‍ 2025 ഓടെ 35,000 കോടി രൂപയുടെ സര്‍ക്കാര്‍ നിക്ഷേപവും പ്രതീക്ഷിക്കുന്നുണ്ട്. എസ്. ആന്റ് പി ബി എസ് ഇ ഹെല്‍ത്ത് കെയര്‍ ഇന്‍ഡക്‌സ് ആയിരിക്കും ഈ പദ്ധതിയുടെ അടിസ്ഥാന സൂചിക.

ഇന്ത്യന്‍ ആരോഗ്യ സേവന മേഖലയെ സംബന്ധിച്ച് ഏറെ മികച്ചൊരു സമയമാണിതെന്ന് പുതിയ പദ്ധതി പുറത്തിറക്കിക്കൊണ്ടു സംസാരിക്കവെ ഡി.എസ്.പി. ഇന്‍വെസ്റ്റ്‌മെന്റ് മാനേജേഴ്‌സ് പ്രസിഡന്റ് കല്‍പേന്‍ പാരേഖ് ചൂണ്ടിക്കാട്ടി.