യുടിഐ ഗില്‍റ്റ് ഫണ്ട് പുറത്തിറക്കി

Posted on: July 22, 2022

കൊച്ചി : യുടിഐ മ്യൂച്വല്‍ ഫണ്ട് യുടിഐ ഗില്‍റ്റ് ഫണ്ട് വിത്ത് 10 ഈയര്‍ കോണ്‍സ്റ്റന്റ് ഡ്യൂറേഷന്‍ എന്ന പേരില്‍ ഓപ്പണ്‍-എന്‍ഡ് ഡെറ്റ് പദ്ധതി പുറത്തിറക്കി. ഇഷ്യു ജൂലൈ 26-ന് അവസാനിക്കും. പത്തു രൂപയാണ് യൂണിറ്റിന്റെ വില. കുറഞ്ഞ നിക്ഷേപം 5000 രൂപയാണ്. റെഗുലര്‍, ഡയറക്ട് പ്ലാനുകളില്‍ ഗ്രോത്ത് ഐഡിസിഡബ്‌ള്യു ഓപ്ഷനുകള്‍ ലഭ്യമാണ്. ക്രിസില്‍ 10 ഈയര്‍ ഗില്‍റ്റ് ഇന്‍ഡെക്‌സാണ് ബഞ്ച്മാര്‍ക്ക്.

പത്തു വര്‍ഷത്തെ സ്ഥിരകാലാവധിയുള്ള സര്‍ക്കാര്‍ സെക്യൂരിറ്റികളില്‍ നിക്ഷേപിച്ച് മെച്ചപ്പെട്ട റിട്ടേണ്‍ ലക്ഷ്യമിടുന്നതാണ് പദ്ധതി. ഫണ്ടിന് താരതമ്യേന ഉയര്‍ന്ന പലിശ നിരക്കും കുറഞ്ഞ ക്രെഡിറ്റ് റിസ്‌കുമാണുള്ളത്. എന്നാല്‍ റിട്ടേണിനു ഗാരണ്ടിയില്ല.

‘ഡ്യൂറേഷന്‍ ഫണ്ടില്‍ നിക്ഷേപം നടത്തുന്നതിനുള്ള അവസരമാണ് ഞങ്ങളുടെ ഏറ്റവും പുതിയ ഫണ്ടായ യുടിഐ ഗില്‍റ്റ് ഫണ്ട് വിത്ത് 10 ഈയര്‍ കോണ്‍സ്റ്റന്റ് ഡ്യൂറേഷന്‍ ഫണ്ട് ഒരുക്കുന്നത്. സോവറിന്‍ ഉപകരണങ്ങളില്‍ തന്ത്രപരമായ അസറ്റ് അലോക്കേഷനും അനുയോജ്യമായ ഡ്യൂറേഷന്‍ ഫണ്ടാണിത്. കുറഞ്ഞ ക്രെഡിറ്റ് റിസ്‌കില്‍ മെച്ചപ്പെട്ട റിട്ടേണും ലിക്വിഡിറ്റിയും വാഗ്ദാനം ചെയ്യുന്നതാണ് ഈ ഫണ്ട്.’, യുടിഐ എഎംസി ലിമിറ്റഡിന്റെ ഇവിപിയും ഫിക്‌സഡ് ഇന്‍കം ഉപമേധാവിയും ഫണ്ട് മാനേജരമായ അനുരാഗ് മിത്തല്‍ പറഞ്ഞു.

ഉയര്‍ന്ന ഗുണമേന്മയും കുറഞ്ഞ നഷ്ടസാധ്യതകളും ആഗ്രഹിക്കുന്ന ദീര്‍ഘകാല നിക്ഷേപകര്‍ക്ക് യോജിച്ച ഫണ്ടാണിത്. നികുതി ആസൂത്രണം ചെയ്യാന്‍ സഹായിക്കുന്നതിനൊപ്പം യുക്തിസഹമായ റിട്ടേണും ഇതു വാഗ്ദാനം ചെയ്യുന്നു.

 

TAGS: UTI Mutual Fund |