യൂണിയന്‍ ഗില്‍റ്റ് ഫണ്ടുമായി യൂണിയന്‍ എഎംസി.

Posted on: July 22, 2022

തിരുവനന്തപുരം : യൂണിയന്‍ എഎംസി ഓപ്പണ്‍ എന്‍ഡസ്ഡ് ഡെബ്റ്റ് മ്യൂച്ചല്‍ ഫണ്ട് സ്‌കീമായ യൂണിയന്‍ ഗില്‍റ്റ് ഫണ്ട് പുറത്തിറക്കി. മൊത്തം ആസ്തിയുടെ 80 ശതമാനം എങ്കിലും വിവിധ കാലാവധികളിലുള്ള സര്‍ക്കാര്‍ സെക്യൂരിറ്റികളില്‍ നിക്ഷേപിക്കും. ജൂലൈ 18-ന് ആരംഭിച്ച ന്യൂ ഫണ്ട് ഓഫര്‍ ഓഗസ്റ്റ് 1 ന് അവസാനിക്കും.

ഈ ഫണ്ട് ഓഫറിനായി ആവശ്യമായ ഏറ്റവും കുറഞ്ഞ നിക്ഷേപം 1,000 രൂപയാണ്. ബാങ്ക് എഫ്ഡികളേക്കാള്‍ ഉയര്‍ന്ന വരുമാനമാണ് യൂണിയന്‍ ഗില്‍റ്റ് ഫണ്ട് വാഗ്ദാനം ചെയ്യുന്നത്. ഫണ്ട് ഓപ്പണ്‍ എന്‍ഡ് ആയതിനാല്‍, നിക്ഷേപകര്‍ക്ക് എപ്പോള്‍ വേണമെങ്കിലും പണം എളുപ്പത്തില്‍ റിഡീം ചെയ്യാന്‍ കഴിയും.

മൂന്ന് വര്‍ഷമോ അതില്‍ കൂടുതലോ കാലയളവിലുള്ള ക്രെഡിറ്റ് റിസ്‌ക് ഫ്രീ റിട്ടേണ്‍ സ്‌കീം ആവശ്യമുള്ള നിക്ഷേപകര്‍ക്ക് യൂണിയന്‍ ഗില്‍റ്റ് ഫണ്ട് പ്രയോജനപ്പെടുമെന്ന് യൂണിയന്‍ അസറ്റ് മാനേജ്മെന്റ് കമ്പനി പ്രൈവറ്റ് ലിമിറ്റഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ പ്രദീപ്കുമാര്‍പറഞ്ഞു.