ഹൈബ്രിഡ് ഇക്വിറ്റി ഫണ്ടുമായി യൂണിയന്‍ എ.എം.സി

Posted on: November 24, 2020

കൊച്ചി: യൂണിയന്‍ അസറ്റ് മാനേജ്‌മെന്റ് കമ്പനി (എ.എം.സി) പുതിയ ഹൈബ്രിഡ് ഇക്വിറ്റി ഫണ്ട് അവതരിപ്പിച്ചു. ഇക്വിറ്റിയിലും ഇക്വിറ്റി അനുബന്ധ ഉപകരണങ്ങളിലും നിക്ഷേപിക്കുന്ന ഒരു ഓപ്പണ്‍-എന്‍ഡഡ് ഹൈബ്രിഡ് നിക്ഷേപ പദ്ധതിയാണിത്.

സ്‌കീമിന്റെ പുതിയ ഫണ്ട് ഓഫര്‍ (എന്‍എഫ്ഒ) 2020 നവംബര്‍ 27 ന് ആരംഭിച്ച് ഡിസംബര്‍ 11ന് അവസാനിക്കും. ഡിസംബര്‍ 18നാണ് അലോട്‌മെന്റ് നടത്തുക. തുടര്‍ വില്പനക്കും റീ-പര്‍ചേസിനുമായി 28ന് വീണ്ടും തുറക്കും. പുതിയ സ്‌കീം പ്രകാരം ഇക്വിറ്റിയില്‍ കുറഞ്ഞത് 65 ശതമാനവും, ഡെബ്റ്റില്‍ കൂടിയത് 35 ശതമാനവുമാണ് കമ്പനി നിക്ഷേപിക്കുക. ക്രിസില്‍ മാനദണ്ഡങ്ങള്‍ പ്രകാരം 35+65 അഗ്രസിവ് ഇന്‍ഡക്‌സിലാണ് (ടി. ആര്‍.ഐ) പദ്ധതി ബഞ്ച്മാര്‍ക്ക് ചെയ്തിരിക്കുന്നത്.

5000 രൂപ മുതല്‍ മുകളിലേക്ക് നിക്ഷേപിക്കാം. സ്വതവേയുള്ള ഇക്വിറ്റി, ഡെബ്റ്റ് എന്നിവയുടെ സംയോജനം വാഗ്ദാനം ചെയ്യുന്നതാണ് യൂണിയന്‍ ഹൈബ്രിഡ് ഇക്വിറ്റി ഫണ്ട്. ആസ്തി വിഹിതത്തില്‍ സന്തുലനം തേടുന്നവര്‍ക്ക് മികച്ചൊരു നിക്ഷേപമായിരിക്കും ഇതെന്ന് യൂണിയന്‍ എ.എം.സി സി.ഇ.ഒ ജി. പ്രദീപ്കുമാര്‍ പറഞ്ഞു. യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ, ജപ്പാനിലെ ദൈ ഇച്ചി ഹോള്‍ഡിങ്സ് എന്നിവയാണ് യൂണിയന്‍ എ. എം.സിയെ സ്പോണ്‍സര്‍ ചെയ്യുന്നത്.