ഗോള്‍ഡ് ലോണ്‍ അറ്റ് ഹോം സേവനം വിപുലീകരിക്കാന്‍ മുത്തൂറ്റ് ഫിനാന്‍സ്

Posted on: May 5, 2022

കൊച്ചി : ഇന്ത്യയിലെ ഏറ്റവും വലിയ സ്വര്‍ണ്ണ വായ്പ കമ്പനിയായ മുത്തൂറ്റ് ഫിനാന്‍സ് ലിമിറ്റഡ് വീടുകളില്‍ സ്വര്‍ണ വായ്പ ലഭ്യമാക്കുന്ന ഗോള്‍ഡ് ലോണ്‍ അറ്റ് ഹോം സേവനം നിലവിലുള്ള 100ലധികം സ്ഥലങ്ങളില്‍ നിന്ന് രാജ്യമെമ്പാടുമുള്ള 5400ലധികം ശാഖകളിലേക്ക് അതിവേഗം വിപുലീകരിക്കുന്നു. ഇനി തെക്കേ ഇന്ത്യയിലെ എല്ലാ ഇടങ്ങളിലും വടക്കേ ഇന്ത്യയിലെ ഏതാണ്ട് എല്ലാ പ്രധാന നഗരങ്ങളിലും ഗോള്‍ഡ് ലോണ്‍ അറ്റ് ഹോം സൗകര്യം ലഭ്യമാകും.

മഹാമാരിക്കാലത്ത് വീടുകളിലിരുന്ന് ഒരു ലക്ഷം രൂപയും അതില്‍ കൂടുതലുമുള്ള സ്വര്‍ണ വായ്പ എടുക്കാന്‍ ആഗ്രഹിക്കുന്ന ഉപഭോക്താക്കള്‍ക്ക് എളുപ്പത്തില്‍ വായ്പ ലഭ്യമാക്കുന്നതിനായി 2020-ലാണ് മുത്തൂറ്റ് ഫിനാന്‍സ് ഗോള്‍ഡ് ലോണ്‍ അറ്റ് ഹോം എന്ന സേവനം ആരംഭിച്ചത്. വായ്പ ആവശ്യമുള്ള സ്ത്രീകള്‍, ജോലിക്ക് പോകുന്നവര്‍, സ്വയംതൊഴില്‍ ചെയ്യുന്നവര്‍, എച്ച്എന്‍ഐ ഉപഭോക്താക്കള്‍ തുടങ്ങിയവരെ തങ്ങളുടെ വീടുകളില്‍ നിന്ന് പുറത്തു പോകാതെ സാമ്പത്തിക ആവശ്യങ്ങള്‍ നിറവേറ്റാന്‍ സഹായിക്കുക എന്നതായിരുന്നു ഇതിലൂടെ ലക്ഷ്യമിട്ടത്.

ഗോള്‍ഡ് ലോണ്‍ അറ്റ് ഹോം പദ്ധതിയ്ക്ക് കീഴില്‍ ലഭ്യമാക്കുന്ന വായ്പാ ശരാശരി 6.5 ലക്ഷം രൂപയാണ്. ഏകദേശം 60 – 65 ശതമാനവും ബിസിനസിന്റെ ആവശ്യങ്ങള്‍ക്ക് വേണ്ടി സ്വയം തൊഴില്‍ ചെയ്യുന്നവരാണ് ഈ സൗകര്യം ഉപയോഗപ്പെടുത്തുന്നത്.

ഗോള്‍ഡ് ലോണ്‍ അറ്റ് ഹോം സൗകര്യം ലഭ്യമാകുന്നതിന് ഉപയോക്താക്കള്‍ക്ക് 1800 102 1212 എന്ന ടോള്‍ ഫ്രീ നമ്പറില്‍ വിളിക്കാവുന്നതാണ്. സ്വര്‍ണത്തിന്റെ പരിശുദ്ധി പരിശോധിയ്ക്കുന്നതിനും വായ്പ തുക കൈമാറുന്നതിനുമായി മുത്തൂറ്റ് ഫിനാന്‍സില്‍ നിന്നുള്ള വിദഗ്ധ പ്രൊഫഷണലുകള്‍ വീട്ടിലെത്തും. ഉപഭോക്താവ് കൈമാറുന്ന സ്വര്‍ണം പാക്ക് ചെയ്ത് മുത്തൂറ്റ് ഫിനാന്‍സ് ശാഖയില്‍ സുരക്ഷിതമാക്കും. ഇതിന് സൗജന്യ ഇന്‍ഷുറന്‍സും ലഭ്യമാക്കും. പലിശ അടയ്ക്കുന്നതിനും, വായ്പ ടോപ്പ്അപ്പ് ചെയ്യുന്നതിനും മുത്തൂറ്റ് ഫിനാന്‍സ് ലോണ്‍ അറ്റ് ഹോം മൊബൈല്‍ ആപ്പും സജ്ജമാക്കിയിട്ടുണ്ട്. ഇത് ഐഒഎസിലും അന്‍ഡ്രോയ്ഡിലും ലഭ്യമാണ്. പേടിഎം, ഗൂഗില്‍ പേ, ഫോണ്‍പേ തുടങ്ങിയ വിവിധ പ്ലാറ്റ്‌ഫോമുകളിലൂടെ പലിശ അടയ്ക്കാനും സൗകര്യമുണ്ട്.

ഉപഭോക്താക്കളുടെ മുന്‍ഗണനകള്‍ മാറിക്കൊണ്ടിരിക്കുകയാണെന്നും ജോലിചെയ്യന്നവരും എച്ച് എന്‍ഐകളും ഉള്‍പ്പെടെയുള്ള ഉപഭോക്താക്കള്‍ അവരുടെ വീടുകളിലിരുന്ന് സ്വര്‍ണ വായ്പ എടുക്കാന്‍ ആഗ്രഹിക്കുന്നതിനാല്‍ ഗോള്‍ഡ് ലോണ്‍ അറ്റ് ഹോം സേവനത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നും മുത്തൂറ്റ് ഫിനാന്‍സ് ജോയിന്റ് മാനേജിങ് ഡയറക്ടര്‍ അലക്‌സാണ്ടര്‍ ജോര്‍ജ് മുത്തൂറ്റ് പറഞ്ഞു.

 

TAGS: Muthoot Finance |