കാനറ ബാങ്ക് ടൊയോട്ടയുമായി ധാരണാപത്രം ഒപ്പുവെച്ചു

Posted on: December 9, 2021

ബംഗലുരു : ആകര്‍ഷകമായ വാഹനവായ്പാ പദ്ധതികള്‍ ലഭ്യമാക്കുന്നതിന്റെ ഭാഗമായി കാനറ ബാങ്ക് ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോറുമായി ടി.കെ.എം.) ധാരണാപത്രം ഒപ്പുവെച്ചു.

പദ്ധതിവഴി കാറുകള്‍ ആകര്‍ഷകമായ പലിശനിരക്കില്‍ വാങ്ങാന്‍ സഹായിക്കുന്നതിനൊപ്പം ഡോക്യുമെന്റഷന്‍ ചാര്‍ജ് ഉള്‍പ്പെടെയുള്ളവ ഒഴിവാക്കി കിട്ടുകയുംചെയ്യും.

രാജ്യത്തെ മൂന്നാമത്തെ ഏറ്റവും വലിയ പൊതുമേഖലാബാങ്കായ കാനറ ബാങ്ക് ഭവനവായ്പ, വ്യക്തിഗത വായ്പ, വിദ്യാഭ്യാസവായ്പ എന്നിവയെല്ലാം മിതമായ പലിശനിരക്കില്‍ ലഭ്യമാക്കുന്നുണ്ട്.